പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യവകുപ്പ് ഗപ്പി മത്സ്യങ്ങള്‍ വിതരണം ചെയ്തു
പകര്‍ച്ചവ്യാധി നിയന്ത്രണ മാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത എഴുപത് അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഗപ്പി മത്സ്യങ്ങള്‍, ഫിഷ് ടാങ്ക് എന്നിവ വിതരണം ചെയ്തു.
പകര്‍ച്ചവ്യാധി നിയന്ത്രണ മാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത എഴുപത് അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഗപ്പി മത്സ്യങ്ങള്‍, ഫിഷ് ടാങ്ക് എന്നിവ വിതരണം ചെയ്തു. കീടനാശിനിയുടെ ഉപയോഗം പരമാവധി കുറച്ച് ജൈവിക പ്രാണി നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗപ്പി മത്സ്യങ്ങള്‍, ഫിഷ്ടാങ്ക് എന്നിവ വിതരണം ചെയ്തത്.
അംഗ3വാടികളിലൂടെ കുട്ടികളെ ബോധവത്ക്കരിച്ച് കൊണ്ട്് ചെറിയ പ്രായത്തില്‍ തന്നെ കൊതുകു നിയന്ത്രണത്തിന്റെ ബാലപാഠം അവരെ പഠിപ്പിക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്. കോര്‍പറേഷന്‍ മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ എഴുപത് അംഗന്‍വാടികള്‍ക്കാണ് ഗപ്പി മത്സ്യങ്ങളും ഫിഷ് ടാങ്കും നല്‍കിയത്. ഇതിന്റെ മുന്നോടിയായി അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ബോധവത്ക്കരണ
പരിശീലനം നല്‍കി.
ടാങ്കിന്റെ കൃത്യമായ പരിപാലനം ഉറപ്പാക്കുന്നത്തിനായുള്ള പ്രവര്‍ത്തനങ്ങളും
ആസൂത്രണം ചെയ്തിട്ടുണ്ട്. ഗവർന്മേന്റ് നഴ്‌സിംഗ് സ്‌കൂളില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊതുകുനിയന്ത്രണം അനിവാര്യമായ ഈ സമയത്ത് അംഗന്‍വാടികളിലൂടെ കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുന്നതിലൂടെ കുടുംബെത്തയും സമൂഹെത്തയും ബോധവൽക്കരിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് മേയര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന മുഖ്യപ്രഭാഷണം നടത്തി. ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പ്രാണി ജന്യ രോഗങ്ങള്‍ പടരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ നേരെത്ത നടത്തണമെന്നും ഡെങ്കിപ്പനി ഒരിക്കല്‍ വന്നവര്‍ക്ക് രണ്ടാം തവണ അസുഖം പിടിപെടുമ്പോള്‍ അസുഖം കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യത ഏറെയാണെന്നും അത്തരക്കാര്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്നും ഡി.എം.ഒ അറിയി ച്ചു. അതോടൊപ്പം തന്നെ മലേറിയ, ചിക്കന്‍ ഗുനിയ മുതലായ പ്രാണിജന്യരോഗങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും പരിസരശുചീകരണത്തിലൂടെയും വ്യക്തി ശുചിത്വ ത്തിലൂടെയും ആരോഗ്യം ഉറപ്പാക്കണമെന്നും ഡിഎംഒ
Share your comments