<
  1. News

Millets: സ്വകാര്യ മേഖലയിൽ ഉൽപ്പാദിപ്പിക്കുന്നതിന് ഗയാന പ്രസിഡന്റ്, ഇന്ത്യയ്ക്ക് 200 ഏക്കർ ഭൂമി വാഗ്ദാനം ചെയ്‌തു

യുഎൻ 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി (IYOM) പ്രഖ്യാപിച്ചതിന് ശേഷം ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി വ്യാഴാഴ്ച ഗയാനയിൽ 200 ഏക്കർ ഭൂമി സ്വകാര്യ മേഖലയ്ക്ക് മില്ലറ്റ് കൃഷി ചെയ്യുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനുമായി ഇന്ത്യക്ക് വാഗ്ദാനം ചെയ്തു.

Raveena M Prakash
Guyana president Muhammed Irfan Ali offered 200 acre lands to cultivate Millets in Private Sector
Guyana president Muhammed Irfan Ali offered 200 acre lands to cultivate Millets in Private Sector

UN 2023നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി (IYOM), പ്രഖ്യാപിച്ചതിന് ശേഷം ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി വ്യാഴാഴ്ച ഗയാനയിൽ 200 ഏക്കർ ഭൂമി സ്വകാര്യ മേഖലയ്ക്ക് മില്ലറ്റ് കൃഷി ചെയ്യുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനുമായി ഇന്ത്യക്ക് വാഗ്ദാനം ചെയ്തു. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗയാന പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ ഗയാനയിൽ മില്ലറ്റ് ഫാം സ്ഥാപിക്കാൻ വിദഗ്ധ സംഘത്തെ അയക്കാൻ അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെടുകയും കരീബിയൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മില്ലറ്റ് ഉൽപ്പാദനത്തിനും പ്രോത്സാഹനത്തിനും എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി കൃഷി മന്ത്രാലയം അറിയിച്ചു.

2023 ഫെബ്രുവരിയിൽ നടക്കുന്ന കരീബിയൻ കമ്മ്യൂണിറ്റിയുടെ ഗവൺമെന്റ് തലവന്മാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം അഭ്യർത്ഥിക്കുകയും, കാർഷിക-ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ അഭ്യർഥിച്ചു. കരീബിയൻ കമ്മ്യൂണിറ്റിയിൽ മില്ലറ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനും വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നുന്ന് അദ്ദേഹം പറഞ്ഞു. ഗയാന സന്ദർശിക്കാനും, 2023 ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന കാരികോം അഗ്രി ഫോറത്തിൽ മുഖ്യാതിഥിയായി കൃഷിയെക്കുറിച്ചും മില്ലറ്റുകളെക്കുറിച്ചും പ്രഭാഷണം നടത്താനും അദ്ദേഹം കേന്ദ്ര കൃഷിമന്ത്രിയെ ക്ഷണിച്ചു.

അന്താരാഷ്ട്ര മില്ലറ്റ് വർഷം 2023 ആഗോളതലത്തിൽ വർദ്ധനവിന് അവസരമൊരുക്കുമെന്ന് തോമർ പറഞ്ഞു. ഉത്പാദനം, കാര്യക്ഷമമായ സംസ്കരണം, വിള ഭ്രമണത്തിന്റെ മികച്ച ഉപയോഗം. 'ഇത് ഭക്ഷ്യ ചങ്ങലയിലെ യിലെ പ്രധാന ഘടകമായി തിനയെ പ്രോത്സാഹിപ്പിക്കും.' പ്രധാനമന്ത്രി മോദിയുടെ മുൻകൈയിൽ യുഎൻ 2023 IYOM ആയി പ്രഖ്യാപിച്ചു. മില്ലറ്റ് ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കാൻ കൃഷി, കർഷക ക്ഷേമ മന്ത്രാലയം മിഷൻ മോഡിൽ പ്രവർത്തിക്കുന്നു. മറ്റ് കേന്ദ്ര മന്ത്രാലയങ്ങളുമായും, എല്ലാ സംസ്ഥാന സർക്കാരുകളുമായും മറ്റ് പങ്കാളി സംഘടനകളുമായും സഹകരിച്ച് സമീകൃതാഹാരത്തിനും സുരക്ഷിതമായ അന്തരീക്ഷത്തിനും കാരണമാകുന്നതിനാൽ; സസ്യാഹാരങ്ങളുടെ ആവശ്യം വർധിക്കുന്ന കാലത്ത് തിനകൾ ഒരു ബദൽ ഭക്ഷണ സമ്പ്രദായം പ്രദാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

ഏഷ്യയും ആഫ്രിക്കയും മില്ലറ്റ് വിളകളുടെ പ്രധാന ഉൽപാദന-ഉപഭോഗ കേന്ദ്രങ്ങളാണ്, പ്രത്യേകിച്ച് ഇന്ത്യ, നൈജർ, സുഡാൻ, നൈജീരിയ എന്നിവയാണ് മില്ലറ്റിന്റെ പ്രധാന ഉത്പാദകർ, ലോകത്തിലെ എല്ലാ ഭക്ഷണ പ്ലേറ്റുകളിലും മില്ലറ്റുകൾ എത്തണമെന്നും, അതിൽ വളരെ അഭിമാനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യയിലും ആഫ്രിക്കയിലും ആദ്യമായി കൃഷി ചെയ്ത വിളകളാണ് മില്ലറ്റുകൾ, പിന്നീട് ലോകമെമ്പാടുമുള്ള വികസിത നാഗരികതകൾക്ക് ഒരു പ്രധാന ഭക്ഷ്യ സ്രോതസ്സായി വ്യാപിച്ചു, അദ്ദേഹം കൂട്ടിചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പിനു റെക്കോർഡ് വില കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കും​

English Summary: Guyana president Muhammed Irfan Ali offered 200 acre lands to cultivate Millets in Private Sector

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds