ഇന്ത്യയിൽ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ 'ഹൈഫ ഇന്ത്യ ഫെർട്ടിലൈസേഴ്സ് ആൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്' ആരംഭിച്ച് ഹൈഫ ഗ്രൂപ്പ്. പ്രാദേശിക കൃഷി ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത നൂതനവും കൃത്യതയുമുള്ള വളങ്ങൾ നൽകുന്നത് വഴി ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാനാണ് ഹൈഫ ഗ്രൂപ്പിന്റെ ലക്ഷ്യം.
പ്രത്യേക വളങ്ങളുടെ ആഗോള വിപണിയിൽ മുൻനിരയിലുള്ള ഹൈഫ ഗ്രൂപ്പ്, ഇന്ത്യയിൽ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ഹൈഫ ഇന്ത്യ ഫെർട്ടിലൈസേഴ്സ് ആൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 2025 ജനുവരി 23-ന് മുംബൈയിലെ പ്രശസ്ത ഹോട്ടൽ താജ് മഹൽ ടവർ, റാൻഡെവൂ ഹാളിൽ വച്ചാണ് ഉദ്ഘാടനകർമം നടന്നത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ജലത്തിൽ ലയിക്കാവുന്ന വളങ്ങളുടെ മാർക്കറ്റുകളിലൊന്നായ ഹൈഫ ഗ്രൂപ്പ് ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിൽ പ്രധാന ഘട്ടമായാണ് ഇത് കരുതപ്പെടുന്നത്.
ചടങ്ങിൽ ഹൈഫ ഗ്രൂപ്പിൻ്റെ ബോർഡ് ചെയർമാൻ: ഏരിയൽ ഹാൽപെറിൻ, സി.ഇ.ഒ: മോട്ടി ലെവിൻ, കോബി ശോഷാനി: കോൺസൽ ജനറൽ ഓഫ് ഇസ്രായേൽ ടു മിഡ്-വെസ്റ്റ് ഇന്ത്യ, സുധാകർ മഡ്ഡില: ഹൈഫ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ, ഹൈഫ ഇന്ത്യയുടെ ഉപദേഷ്ടാവ് സച്ചിൻ കുൽക്കർണിയും മറ്റ് ആഗോള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഹൈഫ ഗ്രൂപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ദീപപ്രകാശന ചടങ്ങോടെ ഉദ്ഘടനകർമം ആരംഭിച്ചു. അവരുടെ അർത്ഥപൂർണമായ പ്രസംഗങ്ങൾ സംഗമത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുകയും അവരുടെ ദർശനവും പ്രതിബദ്ധതയും പങ്കെടുത്തവരിൽ പ്രചോദനമുണ്ടാക്കുകയും ചെയ്തു.
ഹൈഫ ഗ്രൂപ്പ്: 1966-ൽ സ്ഥാപിതമായ സ്‌പെഷ്യാലിറ്റി ഫർട്ടിലൈസറുകൾക്കായുള്ള ഹൈഫ ഗ്രൂപ്പ്, ആധുനിക കാർഷിക രീതികൾക്ക് പിന്തുണ നൽകുന്നതിന് ഉയർന്ന നിലവാരമുള്ള ഫർട്ടിലൈസറുകൾ വിതരണം ചെയ്യുന്നതിൽ മുൻനിരയിലാണ്. 100-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ളതും 18 ഉപകമ്പനികളുള്ളതുമായ ഈ കമ്പനി, ആഗോള പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമായായി ഇസ്രായേലിൽ പ്രവർത്തിക്കുന്ന അത്യാധുനിക നിർമ്മാണ നിലയത്തിൽ പ്രശസ്തമാണ്. ഹൈഫയുടെ ഉത്പന്നങ്ങൾ കൃഷിയിടത്തിലെ വിളവുകൾ പരമാവധി വർധിപ്പിക്കാനും ലോകമെമ്പാടുമുള്ള കർഷകരുടെ കാർഷികാവശ്യങ്ങൾ നിറവേറ്റാനും രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഇന്ത്യയിലും വേരുറപ്പിക്കുന്നു
1996-ൽ ഇന്ത്യൻ പങ്കാളിത്തമുള്ള കമ്പനികളുമായി സഹകരിച്ച് വെള്ളത്തിൽ ലയിക്കുന്ന ഫർട്ടിലൈസറുകൾ പരിചയപ്പെടുത്തിക്കൊണ്ട് ഹൈഫ ഗ്രൂപ്പിന്റെ ഇന്ത്യയിലെ യാത്ര ആരംഭിച്ചു. ഹൈഫയുടെ ഉത്പന്നങ്ങൾ ഇന്ത്യയിലെ കർഷകരിൽ വിശ്വാസവും അംഗീകാരവും ഇതിനോടകം തന്നെ നേടി. മുന്തിരി, മാതളനാരങ്ങ, പൂച്ചെടികൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകൾക്ക് മികച്ച പരിഹാരമായും ഹൈഫ മാറി.
കാർഷിക രംഗത്ത് പുതുമകളുള്ള പരിഹാരങ്ങൾക്കുള്ള ഡിമാൻഡ് വർദ്ധിക്കുന്നതിനെ തുടർന്നാണ് ‘ഹൈഫ ഇന്ത്യ ഫർട്ടിലൈസേഴ്സ് ആൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്’എന്ന ഉപസ്ഥാപനതിന് 2025-ൽ തുടക്കമിട്ടത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം വിജയകരമായി തന്നെ ആഘോഷിച്ചു. ഈ സഹസ്ഥാപനത്തിലൂടെ ഹൈഫയുടെ ഉത്പന്നങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കുകയും ഇന്ത്യൻ കാർഷിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ പുതിയ പരിഹാരങ്ങൾ അവതരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്.
ആധുനിക കാർഷികമേഖലയിലെ നൂതന പരിഹാരം
ഹൈഫ ഗ്രൂപ്പ് വെള്ളത്തിൽ ലയിക്കുന്ന ഫലപ്രദമായ വളങ്ങൾ വ്യവസായികമായി ഒരുക്കുന്നതിൽ ഏറെ പ്രശസ്തമാണ്. എല്ലാ വളർച്ചാഘട്ടങ്ങളിലും ചെടികൾക്ക് പോഷണം ഉറപ്പാക്കുന്ന ഈ വളങ്ങൾ ഫെർട്ടിഗേഷൻ, ഫോളിയർ ഫീഡിംഗ് എന്നിവയ്ക്ക് ഏറെ അനുയോജ്യമാണ്. ഈ വളങ്ങൾ പോഷകങ്ങൾ ഫലപ്രദമായി ഉൾക്കൊള്ളാനും കൃത്യമായ പ്രയോഗത്തിനും ഏറെ സഹായകമാണ്. സുസ്ഥിര കൃഷിയുടെ സാങ്കേതികതകളും മണ്ണില്ലാകൃഷിയും പോളിഹൗസ് കൃഷിയും ചെയ്തുവരുന്ന ഇന്ത്യൻ കർഷകർക്കിടയിൽ ജനപ്രിയമാണ് ഹൈഫയുടെ ഉത്പന്നങ്ങൾ.
ഇന്ത്യൻ വിപണി വിപുലീകരിക്കൽ
തങ്ങളുടെ സഹസ്ഥാപനം പൂർണ്ണമായും പ്രവർത്തനക്ഷമമാക്കിയതോടെ, ഹൈഫ ഇന്ത്യ അതിന്റെ ഉത്പന്ന ശൃംഖല അതിന്റെ ഏറ്റവും പുതിയ വളങ്ങളും അവതരിപ്പിക്കുമെന്ന് നിസംശയം പറയാം. കമ്പനി ലോകപ്രശസ്തമായ പരിഹാരങ്ങൾ അവതരിപ്പിച്ച്, ഇന്ത്യൻ കാർഷിക രംഗത്തിന്റെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനും പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി സംയോജിതവും സുസ്ഥിരവുമായ പോഷണ ക്രമീകരണങ്ങൾക്കും പ്രാധാന്യം നൽകും. അവസാന ആറു ദശകങ്ങളിലായുള്ള അനുഭവത്തിൽ നിന്നുള്ള ലോകവ്യാപകമായ അറിവ്, ഇന്ത്യൻ കർഷകരുടെ ആഗോളമാറ്റലും സാമ്പത്തിക ക്ഷേമവും മെച്ചപ്പെടുത്താൻ സഹായകരമായ രീതിയിൽ ഹൈഫ ഇന്ത്യ കൊണ്ടുവരും. കൂടാതെ, ചെടി പോഷണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലുളള കർഷകരെ പിന്തുണയ്ക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളും ഇത് അവതരിപ്പിക്കും
Share your comments