പീപ്പിൾസ് ഡയറി ഡവലപ്മെന്റ് പ്രൊജക്റ്റ് (പി ഡി ഡി പി) പീപ്പിൾസ് ഹാപ്പി ഫീഡ്‌സ് എന്ന ബ്രാൻഡിൽ കാലിത്തീറ്റ വിപണിയിൽ ഇറക്കി.22 കോടി രൂപ മുതൽമുടക്കിൽ പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ആധുനിക പ്ലാന്റിലാണ് പി ഡി ഡി പി പീപ്പിൾസ് ഹാപ്പി ഫീഡ്‌സ് നിർമിക്കുക. സമ്പൂർണ ആരോഗ്യത്തിന് സംശുദ്ധമായ പാൽ എന്ന ആപ്‌തവാക്യത്തോടെ പ്രവർത്തിക്കുന്ന പി ഡി ഡി പി ദിനം പ്രതി ലക്ഷം ലിറ്ററോളം പാൽ സംഭരിച്ചു വിതരണം ചെയ്യുന്നുണ്ട്. പാലിന് പുറമെ നെയ്യ് ,തൈര്, ബട്ടർ പനീർ, പാൽകോവ, മിൽക്ക് പേട, ഐസ്ക്രീം എന്നിവയുടെ വിപണത്തിലും പി ഡി ഡി പി വളർച്ച കൈവരിച്ചിട്ടുണ്ട്
കൊച്ചി ഗ്രാന്റ് ഹയത് ഇന്റർ നാഷണലിൽ പി ഡി ഡി പി ബ്രാൻഡ് അംബാസിഡഡർ അനൂപ് മേനോൻ പുതിയ ഉത്പന്നങ്ങളുടെ വിപണനോദ്‌ഘാടനം നിർവ്വഹിച്ചു . ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് സുസ്ഥിരമായ ഒരു ജീവനോപാധി ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ 1973 ൽ ഫാദർ ജോസഫ് മുട്ടുമനയുടെ നേതൃത്വത്തിലാണ് മലയാറ്റൂരിൽ ക്ഷീരകർഷകർക്കായി പി ഡി ഡി പി ആരംഭിക്കുന്നത്.മലിനീകരണ നിയന്ത്രണ ബോർഡിൻറെ മികച്ച ട്രീത്മെന്റ്റ് പ്ലാന്റിനുള്ള പുരസ്‌ക്കാരമടക്കം നിരവധി അംഗീകാരങ്ങൾ ഇതുവരെ . പി ഡി ഡി പി യെ തേടി വന്നിട്ടുണ്ട്
Share your comments