<
  1. News

കർഷകൻ്റെ വരുമാനം വർധിപ്പിക്കാതെ സ്വാതന്ത്ര്യത്തിൻ്റെ അമൃത് മഹോത്സവം ആഘോഷിക്കുന്നത് അപൂർണം; ആർ.ജി അഗർവാൾ

ധനുക അഗ്രിടെക് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ ആർ. ജി. അഗർവാളും (രാം ഗോപാൽ അഗർവാൾ), FAD 3 And ADG, ICAR ചെയർമാനുമായ പി.കെ ചക്രബർത്തിയും കൃഷി ജാഗരൺ ഹെഡ് ഓഫീസ് സന്ദർശിച്ചു. കെ.ജെ ചൗപാലിൽ കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിൻ്റേയും, ഡയറക്ടർ ഷൈനി ഡൊമിനിക്കിൻ്റേയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ പതാക ഉയർത്തി ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായുകയും ചെയ്തു.

Saranya Sasidharan
Har Ghar Thiranga: Dhanuka Agritech Chairman visits Krishi Jagaran
Har Ghar Thiranga: Dhanuka Agritech Chairman visits Krishi Jagaran

ധനുക അഗ്രിടെക് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ ആർ. ജി. അഗർവാളും (രാം ഗോപാൽ അഗർവാൾ), FAD 3 And ADG, ICAR ചെയർമാനുമായ പി.കെ ചക്രബർത്തിയും കൃഷി ജാഗരൺ ഹെഡ് ഓഫീസ് സന്ദർശിച്ചു. കെ.ജെ ചൗപാലിൽ കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിൻ്റേയും, ഡയറക്ടർ ഷൈനി ഡൊമിനിക്കിൻ്റേയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ പതാക ഉയർത്തി ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായുകയും ചെയ്തു.

കാർഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും ,ധനുകയുടെ ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. കർഷകർക്ക് അടിസ്ഥാനമായി ലഭിക്കേണ്ട മൂന്ന് ഘടകങ്ങളെക്കുറിച്ച് അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു. ഒന്നാമതായി കർഷിക രംഗത്ത്, ഉൽപ്പാദന വർധനവിനായി കീട നാശിനികളും, വള പ്രയോഗങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടെ 'നമ്മളെ ഊട്ടുന്ന കർഷകൻ്റെ വരുമാനം വർധിപ്പിക്കാതെയും, അവർക്ക് വേണ്ട പിന്തുണയും നൽകാതെ സ്വാതന്ത്ര്യത്തിൻ്റെ അമൃത് മഹോത്സവം ആഘോഷിക്കുന്നത് വ്യർത്ഥമാണെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.

1980ൽ നോർത്തേൺ മിനറൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കീടനാശിനി കമ്പനിയിലൂടെയാണ് അഗർവാൾ കാർഷിക മേഖലയിൽ തുടക്കം കുറിച്ചത്. പിന്നീട് അഗർവാൾ കമ്പനിയെ ധനുക അഗ്രിടെക് ലിമിറ്റഡ് എന്ന സ്ഥാപനമാക്കി മാറ്റി.

ഫോർബ്‌സ് മാഗസിൻ മൂന്ന് തവണയാണ് 'ബെസ്റ്റ് അണ്ടർ എ ബില്യൺ കമ്പനി'( ‘Best under a Billion Company’) എന്ന വിഭാഗത്തിൽ ഇന്ത്യയിലെ അതിവേഗം വളരുന്ന കാർഷിക രാസ വള കമ്പനികളിലൊന്നായി ധനുക അഗ്രിടെക്കിനെ റേറ്റ് ചെയ്തത്.

മുമ്പ്, ക്രോപ്പ് കെയർ ഫെഡറേഷൻ ഓഫ് ഇന്ത്യ (സിസിഎഫ്ഐ) എന്ന ഇന്ത്യൻ അഗ്രോകെമിക്കൽ കമ്പനികളുടെ അപെക്‌സ് ചേമ്പറിന്റെ ചെയർമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. AGRO കെമിക്കൽസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഉപദേശക സമിതി ചെയർമാനുമാണ് അദ്ദേഹം.

2019 ൽ അഗ്രോ-ഇൻഡസ്ട്രിയിലെ മികച്ച പ്രവർത്തനത്തിന് അഗർവാളിന്, അഗ്രി-ബിസിനസ് സമ്മിറ്റ് & അഗ്രി അവാർഡ്സ്, FICCI സംഘടിപ്പിച്ച ഇന്ത്യാ ചെം 2016 ഇന്റർനാഷണൽ കോൺഫറൻസിൽ നിന്ന് "ഇന്ത്യൻ അഗ്രോകെമിക്കൽസ് വ്യവസായത്തിനുള്ള വിശിഷ്ടമായ സംഭാവന" എന്നിങ്ങനെ വിവിധ അവാർഡുകൾ കിട്ടിയിട്ടുണ്ട്.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സബ് കമ്മിറ്റി (വിള സംരക്ഷണ കെമിക്കൽസ്) ചെയർമാനായും, ക്രോപ്പ് ലൈഫ് ഇന്ത്യയുടെ ഉപദേശക സമിതി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തെ ചില സംഘടനകളെ സംയോജിപ്പിച്ചിട്ടുണ്ട്.

അഗ്രോകെമിക്കൽ, വളം, വിത്ത് ബിസിനസുകൾ എന്നിവ ധനുക അഗ്രിടെക് ലിമിറ്റഡിന്റെ പരിധിയിൽ വരുന്നുണ്ട്. കമ്പനി 10 ദശലക്ഷത്തിലധികം കർഷകർക്ക് പരിസ്ഥിതി സൗഹൃദവും ഉയർന്ന നിലവാരമുള്ളതുമായ വിള പരിപാലന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

കളനാശിനി, കീടനാശിനി, കുമിൾനാശിനി, സസ്യവളർച്ച റെഗുലേറ്റർ (PGR) ബ്രാൻഡുകളുടെ പോർട്ട്‌ഫോളിയോയ്ക്ക് കീഴിൽ, ധനുക വിവിധ കീട-രോഗ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വിപുലമായ കാർഷിക രാസ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

English Summary: Har Ghar Thiranga: Dhanuka Agritech Chairman visits Krishi Jagaran

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds