പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിലേക്കു വിരൽചൂണ്ടുന്ന ഹരിത കേരളം മിഷൻ സ്റ്റാൾ വസന്തോത്സവവേദിയുടെ ശ്രദ്ധയാകർഷിക്കുന്നു. പൂർണമായും പ്രകൃതിദത്ത വസ്തുകൾ ഉപയോഗിച്ച് കേരളീയ തനിമയിൽ ഒരുക്കിയ സ്റ്റാൾ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ഹരിതകേരളം മിഷന്റെ വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രദർശനമാണ് ഇവിടെ പ്രധാനമായുള്ളത്.
പരിസ്ഥിതി സൗഹൃദത്തിനു പ്രാധാന്യം നൽകിയാണ് സ്റ്റാളിന്റെ നിർമിതി. പ്ലാസ്റ്റിക് രഹിതമായ സ്റ്റാൾ നാട്ടറിവുകളുടെ ദൃശ്യവിരുന്നൊരുക്കുന്നതുകൂടിയാണ്. ഹരിത ഭവനം എന്നു പേരിട്ടിരിക്കുന്ന സ്റ്റാളിന്റെ മധ്യത്തിൽ ജലചക്രവുമായി ഇരിക്കുന്ന കർഷകന്റെ മാതൃകയാണ് ആരെയും ആകർഷിക്കുന്നതാണ്.
പ്രകൃതിയോട് ഇഴുകിച്ചേർന്നുള്ള ജീവിതം, ഹരിത ജീവിതരീതി തുടങ്ങിയവയാണ് സ്റ്റാളിലെ മാതൃകയിലൂടെ ഹരിതകേരളം മിഷൻ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ. മാലിന്യമുക്തമായ സമൂഹത്തിനു മാത്രമേ പരിസ്ഥിതി സൗഹൃദ സുസ്ഥിരവികസനം എന്ന പുതിയൊരു സംസ്‌കാരത്തിനു തുടക്കം കുറിക്കാൻ കഴിയൂ. ഇതിനായുള്ള കർമ പദ്ധതിയാണ് ഹരിതകേരളം മിഷൻ മുന്നോട്ടുവയ്ക്കുന്നത്.

Share your comments