<
  1. News

ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികം:സംസ്ഥാനതല ഉദ്ഘാടനം 14 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

KJ Staff

വെള്ളം, വൃത്തി, വിളവ് എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയും കേരളത്തിന്‍റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടും രൂപീകൃതമായ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഡിസംബര്‍ എട്ടിന് ഒരുവര്‍ഷം പൂര്‍ത്തിയാകും. ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഹരിത കേരളം മിഷന്‍ തദ്ദേശ സ്വയംഭരണതലം മുതല്‍ സംസ്ഥാനതലം വരെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഹരിതസംഗമം 14ന് രാവിലെ 10 ന് തിരുവനന്തപുരം ജിമ്മിജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം െ ചയ്യും. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, തദ്ദേശ സ്വയംഭരണമന്ത്രി കെ.ടി. ജലീല്‍, ജലവിഭവമന്ത്രി മാത്യു ടി. തോമസ്, വനംമന്ത്രി കെ.രാജു, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവര്‍ പങ്കെടുക്കും. ഹരിതകേരളം മിഷന്‍റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെ അധികരിച്ച് കില തയാറാക്കിയ സി.ഡി., മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ സംരംഭങ്ങള്‍ നടത്തിവരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളെക്കുറിച്ച് ശുചിത്വമിഷന്‍ തയാറാക്കിയ പുസ്തകം എന്നിവയുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും. ഹരിതകേരളം മിഷന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം മുഖ്യമന്ത്രി നിര്‍വഹിക്കും.


തുടര്‍ന്ന് ശുചിത്വ-മാലിന്യ സംസ്കരണം, കൃഷിവ്യാപനം, ജലസംരക്ഷണം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. 15, 16, 17 തീയതികളില്‍ വെള്ളയമ്പലത്ത് മാനവീയം വീഥിയില്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി പ്രദര്‍ശനം നടക്കും. എട്ട് മുതല്‍ 13 വരെ വിവിധ ദിവസങ്ങളിലായി തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ ഹരിതകേരളം മിഷന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഹരിതസംഗമം, പ്രദര്‍ശനങ്ങള്‍, വിവിധ പദ്ധതികളുടെ ഉദ്ഘാടനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും. ജില്ലാകേന്ദ്രങ്ങളില്‍ പി.ആര്‍.ഡി. യുടെ സഹകരണത്തോടെ ഫോട്ടോ എക്സിബിഷന്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കും.

English Summary: Haritha keralam mission (1)

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds