കാക്കനാട്: ജില്ലയില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇതുവരെ 140 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ആരംഭിച്ചു. ആകെ 300 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ആരംഭിക്കാനുള്ള നടപടികള്‍ തുടരുന്നു. 100 ഹെക്ടര്‍ കരനെല്‍കൃഷി എന്ന ലക്ഷ്യത്തിലേക്കും ജില്ല അടുക്കുകയാണ്. ഇതുവരെ 92 ഹെക്ടറില്‍ കരനെല്‍കൃഷി ആരംഭിച്ചു. ഹരിത കേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ടിഎന്‍ സീമയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ കൃഷിവകുപ്പാണ് കണക്കുകള്‍ അവതരിപ്പിച്ചത്.
മാലിന്യ നിര്‍മാര്‍ജനത്തിനായി വിവിധ പഞ്ചായത്തുകള്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പലപ്പോഴും എകോപനമുണ്ടാവാറില്ലെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട ആശ സനല്‍ അഭിപ്രായപ്പെട്ടു.
മാലിന്യ നിര്‍മാര്‍ജനത്തിനായി ഹരിതകേരളം പദ്ധതിയില്‍ ഏറ്റെടുക്കുന്ന വിവിധ പ്രോജക്ടുകള്‍ സമുഗ്രമായിരിക്കണമെന്നും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംയോജിതമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ടി എന്‍ സീമ നിര്‍ദേശിച്ചു.
Share your comments