1. News

ലൈഫ് സഞ്ജയ് പ്ലസ് പോളിസി : ഒരു ലക്ഷം നിക്ഷേപിച്ച് 44 ലക്ഷം സമ്പാദിക്കാം

എച്ച്ഡിഎഫ്സി ലൈഫ് സഞ്ജയ് പ്ലസ് പോളിസി . ഇത് ഈടുള്ള ഒരു വരുമാന പദ്ധതിയാണ്. ഇതൊരു സാമ്പ്രദായിക പദ്ധതി (Traditional Scheme ) ആണെങ്കിലും വളരെയധികം ഗുണപ്രദവും ധാരാളം പേർക്ക് നീണ്ടകാലത്തേക്ക് ഒരു വരുമാനം ഉറപ്പാക്കുന്ന ഒരു പോളിസി കൂടിയാണിത്.

Arun T
s
എച്ച്ഡിഎഫ്സി

എച്ച്ഡിഎഫ്സി ലൈഫ് സഞ്ജയ് പ്ലസ് പോളിസി. ഇത് ഈടുള്ള ഒരു വരുമാന പദ്ധതിയാണ്. ഇതൊരു സാമ്പ്രദായിക പദ്ധതി (Traditional Scheme ) ആണെങ്കിലും വളരെയധികം ഗുണപ്രദവും ധാരാളം പേർക്ക് നീണ്ടകാലത്തേക്ക് ഒരു വരുമാനം ഉറപ്പാക്കുന്ന ഒരു പോളിസി കൂടിയാണിത്.

മൊത്തത്തിൽ 25 വർഷം വരെ കാലാവധിയുള്ള ഈ പോളിസിയിൽ നിന്ന് ദീർഘകാല അടിസ്ഥാനത്തിൽ നല്ലൊരു വരുമാനം പ്രതീക്ഷിക്കാം.
അതോടൊപ്പം 129.5 ശതമാനംവരെ റിട്ടേൺ ലഭിക്കുന്ന മികച്ചൊരു പദ്ധതി കൂടെയാണിത് .

നിക്ഷേപ പദ്ധതിയെ ഉദാഹരണസഹിതം ഒന്ന് വിലയിരുത്താം (Analysis of HDFC Deposit scheme)

വർഷത്തിൽ ഒരു ലക്ഷം രൂപ വീതം 12 വർഷത്തേക്ക് ഒരാൾ നിക്ഷേപിക്കുകയാണെങ്കിൽ 25 വർഷം ആകുമ്പോൾ 44,37,500 രൂപ അഥവാ ഏകദേശം നാൽപത്തിനാല് ലക്ഷം രൂപ തിരികെ റിട്ടേൺ ആയി ലഭിക്കുന്നു.

ഇതെങ്ങനെയാണ് ലഭിക്കുന്നത് എന്ന് നോക്കാം.

ഓരോ വർഷവും ഒരു ലക്ഷം രൂപ വീതം എന്ന തോതിൽ 12 വർഷം ആകുമ്പോൾ ഒരു വ്യക്തി മൊത്തത്തിൽ 12 ലക്ഷം രൂപ നിക്ഷേപിക്കുന്നു. ഇതിനുശേഷം അയാൾ പിന്നീട് ഒന്നും നിക്ഷേപിക്കേണ്ടതില്ല.

പതിമൂന്നാമത്തെ വർഷം അയാൾ നിക്ഷേപിക്കുന്നുമില്ല ഒന്നും തിരികെ ലഭിക്കുന്നുമില്ല.. പതിനാലാം വർഷം തൊട്ട് നിക്ഷേപിച്ച വർഷാവർഷമുള്ള പ്രീമിയത്തിന്റെ (Annual Premium ) 129.5 ശതമാനം റിട്ടേൺ ആയി ലഭിക്കുന്നു. പതിനാലാം വർഷം മുതൽ 25 വർഷം വരെ ഈ തുക വർഷാവർഷം ലഭിക്കുന്നു.

അതായത് നേരത്തെ ഒരു ലക്ഷം രൂപ വീതം 12 വർഷം നിക്ഷേപിച്ച വ്യക്തിക്ക് പതിനാലാം വർഷം മുതൽ 1,29,500 രൂപ 25 വർഷം വരെ ലഭിക്കുന്നു.
25 വർഷം കഴിയുമ്പോൾ അയാൾ ആദ്യം നിക്ഷേപിച്ച 12 ലക്ഷം രൂപയും തിരികെ ലഭിക്കുന്നു.
ഇങ്ങനെ മൊത്തത്തിൽ കണക്കുകൂട്ടുകയാണെങ്കിൽ നിക്ഷേപകന് 44 ലക്ഷം രൂപയോളം തിരികെ ലഭിച്ചതായി മനസ്സിലാക്കാം.

അതായത് നിക്ഷേപകന് താൻ നിക്ഷേപിച്ചതിന്റെ നാലിരട്ടി രൂപ തിരിച്ച് റിട്ടേൺ ആയി ലഭിക്കുന്നു.
ഒരു സാധാരണ ബാങ്കിൽ പോലും ഇന്നത്തെ കാലത്ത് കിട്ടുന്ന പലിശ വെച്ച് കണക്കു കൂട്ടിയാൽ പോലും ഇതിന്റെ ഏഴയലത്തു വരില്ല. ഇത് കൂടാതെ ഡെത്ത് ബെനിഫിറ്റ് അല്ലെങ്കിൽ ലൈഫ് കവറേജ് കൂടെ ഈ പദ്ധതിയിൽ ഉണ്ട്.

എച്ച് ഡി എഫ് സി ലൈഫ് ഇൻഷുറൻസ് (Life Insurance) പദ്ധതി ഇത്രയും മികച്ചൊരു പ്ലാൻ ആസൂത്രണം ചെയ്തത് സാധാരണക്കാരായ ധാരാളം വ്യക്തികൾക്ക് ഒരു അനുഗ്രഹമാണ്.
വർഷാവസാനം ഒരു ലക്ഷം രൂപ മിച്ചം പിടിക്കാൻ കഴിയുന്ന ഏതൊരു വ്യക്തിക്കും ഈ പദ്ധതി വലിയൊരു നേട്ടമാണ്.

ഒരു ലക്ഷം രൂപ ഇടാൻ കഴിയാത്ത വ്യക്തികൾക്ക് വർഷാവർഷം 50,000 രൂപ വീതം ഇട്ടാലും 25 വർഷം കഴിയുമ്പോൾ ഇതിന്റെ നാലിരട്ടി തുക കയ്യിൽ ലഭിക്കും.

ചെറിയൊരു നിക്ഷേപത്തിലൂടെ വലിയൊരു സമ്പാദ്യം എളുപ്പത്തിൽ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും എച്ച് ഡി എഫ് സി യുടെ ഈ പദ്ധതികൊണ്ട് ജീവിതകാലം മുഴുവൻ സന്തോഷത്തോടെയും സാമ്പത്തികഞെരുക്കം ഇല്ലാതെയും സുഖമായി ജീവിക്കാൻ കഴിയുന്നു.

കൂടുതൽ വിവരങ്ങൾക്ക് - 9446982231, 8921032937

English Summary: hdfc policy: invest rupees one lakh to get 44 lakhs

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds