1. News

ഞായറാഴ്ച വരെ കേരളത്തിൽ മഴ സജീവം, അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. എറണാകുളം, മലപ്പുറം, തൃശ്ശൂർ ജില്ലയിലെ മലയോര പ്രദേശങ്ങൾ, പാലക്കാട് എന്നിവിടങ്ങളിൽ മഴയുടെ തോത് വർദ്ധിക്കും. ഇന്നു മുതൽ ഞായറാഴ്ച വരെ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ റിപ്പോർട്ടുകൾ. ഞായറാഴ്ച ഇടിയോടുകൂടിയ ശക്തമായ മഴ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തേക്കാം.

Priyanka Menon
ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത
ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. എറണാകുളം, മലപ്പുറം, തൃശ്ശൂർ ജില്ലയിലെ മലയോര പ്രദേശങ്ങൾ, പാലക്കാട് എന്നിവിടങ്ങളിൽ മഴയുടെ തോത് വർദ്ധിക്കും. ഇന്നു മുതൽ ഞായറാഴ്ച വരെ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ റിപ്പോർട്ടുകൾ. ഞായറാഴ്ച ഇടിയോടുകൂടിയ ശക്തമായ മഴ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തേക്കാം.

ഇന്ന് അന്തരീക്ഷം പൂർണ്ണമായും മേഘാവൃതമായി കാണാൻ ഇടയുണ്ട്. ഈ സമയങ്ങളിൽ ഇടിമിന്നൽ സാധ്യതയുള്ളതുകൊണ്ട് കുട്ടികളെ ടെറസിലും മറ്റും കളിക്കാൻ വിടാതിരിക്കുക.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 3 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം(Rain forecast for the next 3 days)

03-09-2021: ഇടുക്കി
04-09-2021: ഇടുക്കി
05-09-2021: ഇടുക്കി, മലപ്പുറം, കണ്ണൂർ
ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fisherman caution)

05-09-2021 ന് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

05-09-2021: കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽപറഞ്ഞ തീയ്യതികളിൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.

On 05-09-2021, the Central Meteorological Department said that fishing is not allowed off the coasts of Kerala and Lakshadweep.

English Summary: daily weather update in kerala

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds