<
  1. News

ഏപ്രിൽ 1 വരെ കേരളത്തിൽ കനത്ത ചൂട്; 10 ജില്ലകളിൽ യെല്ലോ അലർട്ട്

ഏപ്രിൽ 1 വരെ കേരളത്തിൽ കനത്ത ചൂട് തുടരും. ഈ സാഹചര്യത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

Saranya Sasidharan
Heavy heat in Kerala till April 1; Yellow alert in 10 districts
Heavy heat in Kerala till April 1; Yellow alert in 10 districts

1. ഏപ്രിൽ 1 വരെ കേരളത്തിൽ കനത്ത ചൂട് തുടരും. ഈ സാഹചര്യത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവന്തപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. എന്നിരുന്നാലും ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

2. കേരളത്തിൽ ചൂട് കനത്തതോടെ കൃഷിയിൽ വൻനാശം. കടുത്ത വേനലിൽ വാഴയടക്കമുള്ള കൃഷി നശിച്ചതോടെ കർഷകർക്ക് ഭീമമായ തുകയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കുലച്ചതും കുലക്കാത്തതുമായ നിരവധി വാഴകളാണ് നശിച്ച് പോയിക്കൊണ്ടിരിക്കുന്നത്. വാഴകളെ മാത്രമല്ല റബറിനേയും കടുത്ത വേനൽ ബാധിച്ചിരിക്കുകയാണ്. റബർ മരങ്ങളിലെ ഇലകൾ കരിഞ്ഞുണങ്ങി പോകുന്നതും റബർ കൃഷിയെ ബാധിച്ചിട്ടുണ്ട്. കിണറുകളിലെയും, കുളങ്ങളിലേയും വെള്ളം വറ്റിവരണ്ടു പോകുന്നതും കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

3. കേരളത്തിലെ കടല്‍ മേഖലയിലും ഉള്‍നാടന്‍ മേഖലയിലും ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെ സംബന്ധിക്കുന്ന വിവരശേഖരണത്തിനായി ഫിഷറീസ് വകുപ്പ് ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സോഷ്യോ ഇക്കണോമിക്‌സ് സെന്‍സസ് നടത്തുന്നു. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക അവസ്ഥ, തൊഴില്‍ വിശദാംശങ്ങള്‍ ആരോഗ്യസ്ഥിതി, വിദ്യാഭ്യാസം, ഭവന സ്ഥിതി, ആസ്തികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മുതലായ വിവരങ്ങള്‍ ശേഖരിച്ച് ഫിംസില്‍ (FIMS) അപ്ലോഡ് ചെയ്യുന്നു. എല്ലാ മത്സ്യത്തൊഴിലാളികളും വിവരശേഖരണവുമായി സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

4. സൗദി അറേബ്യയിലെ കോഴിവളർത്തൽ വ്യവസായത്തിൽ 2024 ഫെബ്രുവരിയിൽ ഉത്പാദിപ്പിച്ചത് 100 ദശലക്ഷം കിലോഗ്രാം കോഴികളെ. സ്വകാര്യമേഖലാ സ്ഥാപനങ്ങളുടേയും സർക്കാരിൻ്റേയും സംയുക്ത ശ്രമത്തിൻ്റെ ഫലമായാണ് ഈ നേട്ടം.

English Summary: Heavy heat in Kerala till April 1; Yellow alert in 10 districts

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds