<
  1. News

കാലാവസ്ഥാവ്യതിയാനം മൂലമുള്ള അസാധാരണ മഴ പ്രളയത്തിന് കാരണം

കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഈ വർഷമുണ്ടായ പ്രളയത്തിനുകാരണം കാലാവസ്ഥാവ്യതിയാനംമൂലമുള്ള അസാധാരണ മഴയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു ..കേരളത്തിൽ ജൂലായ് 17 വരെ 30 ശതമാനത്തോളം മഴ കുറവാണു പെയ്തത്. തുടർന്നുള്ള നാലാഴ്ചകളിൽ കാര്യങ്ങൾ മാറി. തുടർച്ചയായി അസാധാരണ മഴ പെയ്യാൻ തുടങ്ങി. 17 മുതൽ 24 .വരെ 131 ശതമാനം മഴ കൂടി. ഓഗസ്റ്റ് ഏഴുമുതൽ 14 വരെമാത്രം കൂടിയത് 387 ശതമാനമാണ്

KJ Staff
flood

കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഈ വർഷമുണ്ടായ പ്രളയത്തിനുകാരണം കാലാവസ്ഥാവ്യതിയാനംമൂലമുള്ള അസാധാരണ മഴയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു ..കേരളത്തിൽ ജൂലായ് 17 വരെ 30 ശതമാനത്തോളം മഴ കുറവാണു പെയ്തത്. തുടർന്നുള്ള നാലാഴ്ചകളിൽ കാര്യങ്ങൾ മാറി. തുടർച്ചയായി അസാധാരണ മഴ പെയ്യാൻ തുടങ്ങി. 17 മുതൽ 24 .വരെ 131 ശതമാനം മഴ കൂടി. ഓഗസ്റ്റ് ഏഴുമുതൽ 14 വരെമാത്രം കൂടിയത് 387 ശതമാനമാണ്. ഇതാണു പ്രളയത്തിനിടയാക്കിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.) മുൻ ഡയറക്ടർ ഡോ. കെ.ജെ. രമേഷ് പറഞ്ഞു .എങ്കിലും ഇതുവരെ കേരളത്തിൽ സാധാരണ ലഭിക്കേണ്ട മഴയേ പെയ്തിട്ടുള്ളൂ.

ഐ.എം.ഡി. കണക്കുകൾപ്രകാരം 2018-ൽ 92 അസാധാരണ മഴയാണു രാജ്യത്തു പെയ്തത്. 2019-ൽ ഓഗസ്റ്റ് 12 വരെമാത്രം അത് നൂറായി.150 മുതൽ 200 മില്ലീമീറ്റർവരെ മഴ 24 മണിക്കൂറിനിടെ ഒരു പ്രദേശത്തു പെയ്യുന്നതാണ് ‘അസാധാരണ’മെന്നു വിശേഷിപ്പിക്കുന്നത്.50 മുതൽ 200 മില്ലീമീറ്റർവരെ മഴ 24 മണിക്കൂറിനിടെ ഒരു പ്രദേശത്തു പെയ്യുന്നതാണ് ‘അസാധാരണ’മെന്നു വിശേഷിപ്പിക്കുന്നത്. .തുടർച്ചയായുള്ള അസാധാരണ മഴ ഈവർഷം ഇതുവരെ 10 തവണയുണ്ടായി. കഴിഞ്ഞവർഷം മൊത്തം ഇത് ഏഴായിരുന്നു. തുടർച്ചയായി അസാധാരണ മഴ പെയ്തതാണ് വയനാട്ടിലടക്കമുള്ള വടക്കൻ കേരളത്തിൽ വൻപ്രളയത്തിനു കാരണമായത്.ഇത്തരത്തിലുള്ള അസാധാരണ മഴയുടെ വർധന 1981-നുശേഷം ഓരോവർഷം കഴിയുംതോറും ആറു ശതമാനംവീതം കൂടുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണെന്ന് ഡോ. രമേഷ് പറഞ്ഞു.അസാധാരണ മഴ രാജ്യത്തു കൂടിയെങ്കിലും മൊത്തം മഴയുടെ കണക്കിൽ രണ്ടു ശതമാനത്തിന്റെ കുറവ് ഇപ്പോഴുമുണ്ട്. പലയിടത്തും മഴ പെയ്യാത്തതിനാൽ വരൾച്ചയുമുണ്ട്. .മഹാരാഷ്ട്രയിൽ പ്രളയം ബാധിച്ചെങ്കിലും മറാത്ത് വാഡ മേഖലയിൽ കടുത്ത വരൾച്ചയാണ്. ആന്ധ്രയിലെ റായലസീമ മേഖലയിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും സ്ഥിതി ഇതുതന്നെ.കാലാവസ്ഥാവ്യതിയാനം ഹിമാലയത്തിൽ മഞ്ഞുപാളികൾ ഉരുകുന്നതിന്റെ വേഗം കൂട്ടുന്നതായി പഠനറിപ്പോർട്ട്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.


കടപ്പാട് :മാതൃഭൂമി

English Summary: Heavy rain due to climate change is the main reason for flood

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds