1. News

ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ രൂപപ്പെടും

ബംഗാൾ ഉൾക്കടലിൽ രണ്ട് ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടുമെന്ന് കാലാവസ്ഥ റിപ്പോർട്ടുകൾ. ഈ ന്യൂനമർദ്ദ ഫലമായി ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നല്ല രീതിയിൽ മഴ ലഭിക്കും.

Priyanka Menon
ബംഗാൾ ഉൾക്കടലിൽ രണ്ട് ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദ്ദം
ബംഗാൾ ഉൾക്കടലിൽ രണ്ട് ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദ്ദം

ബംഗാൾ ഉൾക്കടലിൽ രണ്ട് ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടുമെന്ന് കാലാവസ്ഥ റിപ്പോർട്ടുകൾ. ഈ ന്യൂനമർദ്ദ ഫലമായി ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നല്ല രീതിയിൽ മഴ ലഭിക്കും.

ഇതിൻറെ ഫലമായി കേരളത്തിൽ അന്തരീക്ഷസ്ഥിതിയിൽ എങ്ങനെയുള്ള മാറ്റമുണ്ടാകുമെന്ന് ഇതുവരെയും പ്രവചിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ പ്രസന്നമായ കാലാവസ്ഥ ആയിരിക്കില്ല സംസ്ഥാനത്ത്. എപ്പോഴും അന്തരീക്ഷം മേഘാവൃതമായിരിക്കും. കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരം/ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fishermen Caution)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

17-09-2021 മുതൽ 18-09-2021 വരെ: തെക്ക് - പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.

English Summary: heavy rainfall (1)

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds