ബംഗാൾ തീരത്തിനടുത്ത് ഇന്ന് ന്യൂനമർദ്ദം രൂപകൊള്ളും. ന്യൂനമർദ്ദം ഫലമായി കേരളത്തിൽ മഴ സജീവമാകും. ഞായർ മുതൽ ബുധൻ വരെ മഴയുടെ തോത് ഉയരും.പടിഞ്ഞാറൻ കാറ്റിന് വേഗത കൂടുന്നതിനാൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.സെപ്റ്റംബർ 25 മുതൽ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fishermen Caution)
പ്രത്യേക ജാഗ്രത നിർദേശം(Special Caution)
24-09-2021 വരെ: മധ്യ- കിഴക്കൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
Share your comments