കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി നെല്‍ക്കൃഷി നശിച്ചു. തൃക്കരിപ്പൂര്‍ മേഖലയിലെ എടാട്ടുമ്മല്‍, ചെറുകാനം, കുട്ടനാടി, പിലിക്കോട് തുടങ്ങിയ പാടശേഖരങ്ങളില്‍ മൂപ്പെത്തിയ നെല്‍ക്കൃഷിയാണ് നശിച്ചത്. ഏക്കര്‍ കണക്കിന് കൃഷിക്കാണ് നാശം നേരിട്ടത്. അടുത്തദിവസം തന്നെ കൊയ്യാന്‍ നിര്‍ത്തിയ നെല്ലാണ് മഴയില്‍ നശിച്ചത്. വെള്ളത്തില്‍ വീണ നെല്‍ക്കതിരുകളില്‍ പലതും മുള പൊട്ടിത്തുടങ്ങിയിട്ടുണ്ട്. ഇത്തവണ മികച്ച തോതില്‍ വിളവുണ്ടായതിന്റെ ആഹ്ലാദത്തിലായിരുന്നു കര്‍ഷകര്‍. ഇടതടവില്ലാതെ മഴ പെയ്യുന്നതുകാരണം വെള്ളത്തില്‍ വീണുകിടക്കുന്ന കതിരുകളില്‍ മുള പൊട്ടാത്തവ സംഭരിക്കാനും കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കനത്ത മഴ; നെല്‍ക്കൃഷി നശിച്ചു
കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി നെല്‍ക്കൃഷി നശിച്ചു. തൃക്കരിപ്പൂര്‍ മേഖലയിലെ എടാട്ടുമ്മല്‍, ചെറുകാനം, കുട്ടനാടി, പിലിക്കോട് തുടങ്ങിയ പാടശേഖരങ്ങളില്‍ മൂപ്പെത്തിയ നെല്‍ക്കൃഷിയാണ് നശിച്ചത്. ഏക്കര്‍ കണക്കിന് കൃഷിക്കാണ് നാശം നേരിട്ടത്.
Share your comments