<
  1. News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി, തെക്കൻ കേരളത്തിൽ കനത്ത നാശനഷ്ടം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി, തെക്കൻ കേരളത്തിൽ കനത്ത നാശനഷ്ടം. വെള്ളം ഉയർന്നതോടെ, നാല് അണക്കെട്ടുകളും, ഇടുക്കി പൊൻമുടി അണക്കെട്ടിൻ്റെ 3 ഷട്ടറുകളും തുറന്നു

Saranya Sasidharan
Heavy rains again in the state, heavy damage in southern Kerala
Heavy rains again in the state, heavy damage in southern Kerala

1. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി, തെക്കൻ കേരളത്തിൽ കനത്ത നാശനഷ്ടം. വെള്ളം ഉയർന്നതോടെ, നാല് അണക്കെട്ടുകളും, ഇടുക്കി പൊൻമുടി അണക്കെട്ടിൻ്റെ 3 ഷട്ടറുകളും തുറന്നു. മഴയ്ക്കൊപ്പം തന്നെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ പല സ്ഥലത്തും വെള്ളക്കെട്ട് ഉണ്ടായി. ജില്ലയിലെ മലയോര മേഖലയിലേക്ക് ഉള്ള രാത്രി യാത്രക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു. പത്തനംതിട്ടയിൽ രാത്രിയിലും ശക്തമായ മഴ പെയ്യുകയും ഉരുൾപൊട്ടലും മല വെള്ളപ്പാച്ചിലുണ്ടാകുകയും ചെയ്തു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

2. 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആകാശവാണി കൊച്ചി FM, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നവംബർ 29 മുതൽ ഡിസംബർ 1 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. പരിപാടിയിൽ പ്രദർശന, വിപണന മേള, സെമിനാർ, മത്സരങ്ങൾ, ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും. തൃക്കാക്കര കമ്മ്യൂണിറ്റ് ഹാൾ, ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാൾ, മുൻസിപ്പൽ ഓപ്പൺ സ്റ്റേജ് എന്നിവിടങ്ങളിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

3. സംസ്ഥാനത്ത് റേഷൻ കാർഡിൽ തിരുത്തലുകൾ തീർക്കാനും, ആധാർ നമ്പർ ചേർക്കാനും ഡിസംബർ 15വരെ അവസരം. റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച തെളിമ പദ്ധതി പ്രകാരമാണ് തിരുത്തലുകൾ നടപ്പിലാക്കുന്നത്. റേഷൻ കടകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഡ്രോപ്പ് ബോക്‌സിൽ ഇത്തരം അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഗുണഭോക്താക്കൾക്ക് നിക്ഷേപിക്കാം. മാത്രമല്ല റേഷൻകടകളിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച പരാതികളും റേഷൻകട ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻകട നടത്തിപ്പിനെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുവിതരണ വകുപ്പിനെ അറിയിക്കുന്നതിന് ഈ സേവനം ഉപയോഗപ്പെടുത്താം.

4. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പതിനാറാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് പാലക്കാട് ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 25 ന് പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പ്രൊജക്ട് അവതരണം, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, ഉപന്യാസ രചന എന്നീ മത്സരങ്ങള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രാവിലെ 8.30 ന് സ്‌കൂളില്‍ എത്തണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8943890528, plddcksbb@gmail.com ബന്ധപ്പെടാവുന്നതാണ്. 

English Summary: Heavy rains again in the state, heavy damage in southern Kerala

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds