മറയൂരിൽ പെയ്യുന്ന കനത്ത മഴ കരിമ്പിൻ കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ് .മഴ ശക്തമായതോടെ മറയൂരിൽ ശർക്കര ഉത്പാദനം വീണ്ടും നിലച്ചു. തോട്ടങ്ങളിൽ വെള്ളം നിറഞ്ഞതോടെ കരിമ്പ് വെട്ടാനും ചക്ക് ഉണക്കാനും കഴിയാതായി.കഴിഞ്ഞ രണ്ടാഴ്ചയായി, ഗാർഹിക ശർക്കര നിർമ്മാണ യൂണിറ്റുകൾ
അടച്ചിട്ടിരിക്കുകയാണ്, ആവശ്യക്കാരേറിയ സമയത്ത് ഒരു ചാക്ക് ശർക്കരപോലും നിർമിക്കാൻ കഴിയതെ ദുരിതത്തിലാണ് കർഷകർ. .ശബരിമല സീസണിന് തുടക്കമാകുന്നതോടെ ശർക്കരയ്ക്ക് ആവശ്യക്കാർ ഏറും.
ശർക്കര നിർമാണത്തിനുള്ള ഇന്ധനമായി ഉപയോഗിക്കുന്ന ചക്ക് ഉണങ്ങാത്തതാണ് പ്രധാന പ്രതിസന്ധി.കരിമ്പിന്റെ നീരൂറ്റിയെടുത്ത ശേഷമുള്ള അവശിഷ്ടമാണ് ചക്ക്. ഇത് കത്തിച്ചാണ് ശർക്കര കുറുക്കിയെടുക്കുന്നത്.ചക്ക് ഉണങ്ങാതായതോടെ മിക്ക ആലപുരകളിലും ശർക്കര നിർമാണം നിർത്തിവെച്ചു. ശനി- ഞായര്‍ ദിവസങ്ങളിലാണ് മറയൂർ ടൗൺ കേന്ദ്രീകരിച്ച് ശര്‍ക്കരയുടെ വിപണനം നടക്കുന്നത്.വിലതകർച്ചയും ഉത്പാദന കുറവും ഓണക്കാലത്തും കർഷകർക്ക് തിരിച്ചടിയായി.കടക്കെണിയിൽ നിന്ന് കരകയറാൻ കർഷകർ കണ്ടെത്തിയ അവസാന പ്രതീക്ഷയാണ് മഴയിൽ തകർന്നത്.
Share your comments