പ്രളയംമൂലം നഷ്ടം സംഭവിച്ച ക്ഷീരമേഖലയുടെ പുനരധിവാസത്തിനായി മിൽമയ്ക്കു കേന്ദ്ര സഹായമായി 33 കോടി രൂപ അനുവദിച്ചു. പശുക്കളെ വാങ്ങുന്നതിനും, തൊഴുത്ത് പുനർ നിർമിക്കുന്നതിനും, ക്ഷീര സംഘങ്ങൾക്കുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക. മിൽമയുടെ നേതൃത്വത്തിൽ ഇതിനായി 44 കോടി രൂപയുടെ പദ്ദതി സമർപ്പിച്ചിരുന്നു. മിൽമയുടെ കീഴിൽ സംസ്ഥാനത്തെ മൂന്ന് മേഖലാ യൂണിയനുകളിലായി മെയ് 31 മുതൽ സഹായധനം വിതരണം ചെയ്യും. എറണാകുളം മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്.
അർഹരായ കർഷകർക്ക് പശുക്കളെ വാങ്ങാൻ 30000 രൂപയും, പശുക്കുട്ടിയെ വാങ്ങാൻ 15000 രൂപയും, തൊഴുത്ത് നിർമിക്കാൻ 75000 രൂപയും, ക്ഷീര സംഘങ്ങൾക്ക് ഓഫീസ് നിർമിക്കാൻ 1 ലക്ഷം രൂപയും, കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയ ഓഫീസിൽ സാമഗ്രികൾ വാങ്ങുന്നതിന് 75000 രൂപയും നൽകും. എറണാകുളം മേഖലയിൽ 300 പശുക്കൾക്കുള്ള ധനസഹായമാണ് നൽകുന്നത്. 44 കോടിയുടെ പദ്ധതിയിൽ കേന്ദ്ര ധനസഹായം ഒഴിച്ചുള്ള തുക മിൽമയും ഗുണഭോക്താവും ചേർന്ന് വഹിക്കും. തകർച്ചയിലായ ക്ഷീരമേഖലയുടെ പുനരുജീവനവും നിലനിൽപ്പും എത്രയും പെട്ടന്ന് സാധ്യമാക്കാനാണ് പദ്ധതി.
Share your comments