
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഇറച്ചി വിലയ്ക്ക് കോഴികളെ വില്‍ക്കുന്നു. ഒരു കിലോയ്ക്ക് 80 രൂപ നിരക്കില്‍ ഈടാക്കി ഒക്‌ടോബര്‍ നാലിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വില്പന. 
10 പിട രണ്ട് പൂവന്‍ എന്ന കണക്കില്‍ പ്രതിദിനം 100 പേര്‍ക്കാണ് വില്പന നടത്തുന്നത്. വില്പന ദിവസം രാവിലെ 10 ന് ഹാച്ചറി സെയില്‍സ് വിഭാഗത്തില്‍ നിന്നും 100 പേര്‍ക്ക് ടോക്കണ്‍ നല്‍കും. 
വില്പന സ്റ്റോക്ക് തീരുന്നതുവരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0479 2452277
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments