<
  1. News

ഫ്രീറേ‍ഞ്ച് കോഴികളുടെ മുട്ടയ്ക്ക് ആവശ്യക്കാരേറുന്നു

അമേരിക്കയിൽ ഫ്രീറേ‍ഞ്ച് കോഴികളുടെ മുട്ടയ്ക്ക് ആവശ്യക്കാരേറുന്നു.പകൽ സമയം മുഴുവൻ പറമ്പിലൂടെ കൊത്തിച്ചികഞ്ഞും, പൊടിയിൽ കുളിച്ചും നടക്കുന്ന കോഴിയുടെ മുട്ടയാണ് ഫ്രീറേ‍ഞ്ച് എന്ന ലേബലിൽ വിൽക്കുന്നതു.

Asha Sadasiv
free range eggs and hens
അമേരിക്കയിൽ ഫ്രീറേ‍ഞ്ച് കോഴികളുടെ മുട്ടയ്ക്ക് ആവശ്യക്കാരേറുന്നു.പകൽ സമയം മുഴുവൻ പറമ്പിലൂടെ കൊത്തിച്ചികഞ്ഞും, പൊടിയിൽ കുളിച്ചും നടക്കുന്ന കോഴിയുടെ മുട്ടയാണ് ഫ്രീറേ‍ഞ്ച് എന്ന ലേബലിൽ വിൽക്കുന്നതു. ഫ്രീറേ‍ഞ്ച് എന്ന ലേബലിനു പുറമെ പാസ്ചേർഡ്’ എന്ന ഒരു ലേബൽകൂടി ഈ രംഗത്ത് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ വർഷം 32 ശതമാനം വളർച്ചയാണ് അമേരിക്കയിൽ ഈ വിപണി നേടിയത്. കൂട്ടിൽ അടച്ചുവളർത്താത്ത കോഴിയുടെ മുട്ട യുഎസ് വിപണിയിൽ സ്ഥാനം നേടിത്തുടങ്ങിയിട്ടു കുറച്ചുനാളായി.വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും അവ കാശസംരക്ഷണത്തിന്റെ പേരിൽ  ഒരു നിശ്ചിത സ്ഥലം വളച്ചുകെട്ടി അവിടെ കോഴികൾക്ക് നടക്കാനും തല ഉയർത്താനുമൊക്കെ ഇടം നൽകിയിരുന്നു.

നിശ്ചിത വിസ്തൃതിയിൽ ചികഞ്ഞു നടക്കാൻ അവസരം കിട്ടിയ ഇവ ഫ്രീറേഞ്ച് കോഴികളെന്ന് അറിയപ്പെട്ടു. ഇപ്പോൾ ഇഷ്ടമുള്ള അത്രയും ദൂരം പരിധിയില്ലാതെ ചികഞ്ഞു .നടക്കാൻ ഇവയ്ക്ക് സ്വാതന്ത്ര്യമുണ്ട്. പ്രകൃതിയോട് ഇണങ്ങി,മണ്ണിൽ ചികഞ്ഞും കയ്യാല ചാടിയും നടക്കുന്ന പാസ്ചേർഡ്’ കോഴിയുടെ മുട്ട തന്നെ വേണമെന്ന് .ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ വർധിച്ചു വരികയാണ്.ഇത്തിരിവട്ടത്തിൽ സ്വന്തം കാഷ്ഠത്തിനു മീതേ വീണ്ടും വീണ്ടും നടക്കുന്ന കോഴിയുടെ  മുട്ട അത്ര നല്ലതല്ലെന്ന് പ്രചാരണംവും വ്യാപകമായി.ഫലമോ സ്വതന്ത്രമായി ചികഞ്ഞുനടക്കുന്ന കോഴിയുടെ മുട്ടയ്ക്ക് പുതിയൊരു വിപണി സൃഷ്ടിക്കപ്പെട്ടു.
English Summary: high demand for free range eggs in AMerica

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds