കേരളത്തിലെ പഴം പച്ചക്കറി മേഖലയിൽ പ്രവർത്തിക്കുന്ന VFPCK വെജിറ്റബ്ൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ RKVY പദ്ധതി പ്രകാരം പൂർത്തീകരിച്ച ഹൈടെക് പച്ചക്കറിത്തൈ ഉൽപാദന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം 16.12.17ന് ബഹു.കേരള മുഖ്യമന്ത്രി. നിർവ്വഹിച്ചു. കൃഷിമന്ത്രി അഡ്വ.വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇത്തരം ഹൈടെക് നേഴ്സറി കേരളത്തിൽ ആദ്യത്തേതും ഇന്ത്യയിൽ സർക്കാർ മേഖലയിൽ രണ്ടാമത്തെയും സംരഭം ആണ്.
4.09 ഏക്കറിൽ മൂവാറ്റുപുഴ നടുക്കരയിൽ RKVY പദ്ധതിയുടെ ധനസഹായത്തോടെ നിർമ്മിച്ച ഈ ഹൈടെക്ക് പച്ചക്കറിവിത്തുൽപാദന കേന്ദ്രം പ്രതിവർഷം 2 കോടി ഹൈബ്രിഡ് പച്ചക്കറിത്തൈകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 1536 സ്ക്വയർ മീറ്റർ വീതം വലിപ്പമുള്ള 4 പോളി ഹൗസുകൾ, ഫെർട്ടിഗേഷൻ യൂണിറ്റ്, വിത്ത് നടീൽ യൂണിറ്റ്, ഓഫീസ് കോംപ്ലക്സ് എന്നിവ ഇവിടെയുണ്ട്.പോട്ടിംഗ് മിശ്രിതം യന്ത്രസഹായത്തോടെ നന്നായി സംയോജിപ്പിച്ച് യന്ത്രവൽകൃതമായി തന്നെ പ്ലാസ്റ്റിക് പ്രോട്രേകളിൽ നിറയ്ക്കുന്ന സംവിധാനവും ഇവിടെയുണ്ട്.ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ യന്ത്രസഹായത്തോടെ നടുകയും അത് കൺവേയർ വഴി പോളി ഹൗസുകളിൽ എത്തിക്കുകയും ചെയ്യുന്നു.
ഇവിടെ തൈ വളരുന്നതിനു വേണ്ട സൂര്യപ്രകാശം, താപം, ഈർപ്പം, എന്നിവ ക്രമീകരിച്ചിട്ടുണ്ട്
താപനില നിയന്ത്രിക്കുന്നതിനായി യന്ത്രവൽകൃത ഷെയ്ഡ് നെറ്റുകൾ ഉപയോഗപ്പെടുത്തുന്നു. കംപ്യൂട്ടർ നിയന്ത്രിതമായ ഫെർട്ടഗേഷനിലൂടെ പോളിഹൗസിൽ ഘടിപ്പിച്ചിരിക്കുന്ന ബൂമറുകളുടെ സഹായത്തോടെ കൃത്യമായ ഇടവേളകളിൽ വളപ്രയോഗം സാധ്യമാക്കുന്നു. ആവശ്യാനുസരണം ജലസേചനം നടത്തുന്നതിനും ഇതുവഴി സാധിക്കും. രോഗ കീടബാധ നിയന്ത്രണത്തിനു വേണ്ട സസ്യ സംരക്ഷണമുറകളും ഇവിടെ ഉണ്ട്.
ഈപോളിഹൗസുകളിൽ ,വിളകളുടെ മുളയ്ക്കുന്നതിനുള്ള കാലദൈർഘ്യം അനുസരിച്ച് ഏകദേശം 25 മുതൽ 40 ദിവസത്തിനുള്ളിൽ ഹാർഡനിംഗ് ചെയ്ത തൈകൾ കൃഷിക്കാർക്ക് വിതരണം ചെയ്യുന്നതിന് സജ്ജമാകുന്നു.
പ്ലഗ് നേഴ്സറികളിൽ തയ്യാറാവുന്ന തൈകളുടെ വേരു പാലം നടീൽ മാധ്യമമായ കൊക്കോപീറ്റിൽ ചുറ്റിയിരിക്കുന്നതിനാൽ കൃഷിയിടങ്ങളിലേയ്ക്ക് കേടുപാടുകൾ കൂടാതെ കൊണ്ടു പോകുവാൻ കഴിയും.
അതുപോലെ വേരു പൊട്ടാതെ കൃഷിയിടങ്ങളിൽ പറിച്ചുനടുന്നതിനും സാധ്യമാണ്.
പച്ചക്കറി കൃഷിയുടെ വ്യാപനത്തിനും ഭക്ഷ്യ സുരക്ഷയ്ക്ക് വഴിയൊരുക്കുന്നതിനും വളരെയധികം സഹായകമാകുന്ന ഈ ഹൈടെക് നേഴ്സറി യുടെ പ്രവർത്തനം വിജയകരമാകട്ടെ എന്നാശംസിക്കാം.
ഹൈടെക് പച്ചക്കറിത്തൈ ഉൽപാദന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം 16.12.17ന് ബഹു.കേരള മുഖ്യമന്ത്രി നിർവ്വഹിച്ചു.
കേരളത്തിലെ പഴം പച്ചക്കറി മേഖലയിൽ പ്രവർത്തിക്കുന്ന VFPCK വെജിറ്റബ്ൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ RKVY പദ്ധതി പ്രകാരം പൂർത്തീകരിച്ച ഹൈടെക് പച്ചക്കറിത്തൈ ഉൽപാദന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം 16.12.17ന് ബഹു.കേരള മുഖ്യമന്ത്രി. നിർവ്വഹിച്ചു.
Share your comments