<
  1. News

ഹിമാചലിൽ പ്രകൃതി കൃഷി ചെയ്യുന്ന 1.5 ലക്ഷം കർഷകർക്ക് PK3Yയുടെ കീഴിൽ സർട്ടിഫിക്കറ്റ് ലഭിക്കും

ഹിമാചൽ പ്രദേശിൽ പ്രകൃതി കൃഷി ചെയ്യുന്ന ഏകദേശം 1.5 ലക്ഷം കർഷകർക്ക് 2023-24 ൽ പ്രകൃതിക് ഖേതി ഖുഷൽ കിസാൻ യോജന (PK3Y) പ്രകാരം സർട്ടിഫിക്കറ്റ് ലഭിക്കും.

Raveena M Prakash
Himachal Pradesh: Around 1.5 lakh farmers will get certificate under PK3Y
Himachal Pradesh: Around 1.5 lakh farmers will get certificate under PK3Y

ഹിമാചൽ പ്രദേശിൽ പ്രകൃതി കൃഷി ചെയ്യുന്ന ഏകദേശം 1.5 ലക്ഷം കർഷകർക്ക് 2023-24 ൽ പ്രകൃതിക് ഖേതി ഖുഷൽ കിസാൻ യോജന (PK3Y) പ്രകാരം സർട്ടിഫിക്കറ്റ് ലഭിക്കും. 28% കർഷകരും, യാതൊരു പരിശീലനവുമില്ലാതെ പിയർ ടു പിയർ ലേണിംഗിലൂടെ സ്വന്തമായി പ്രകൃതിദത്ത കൃഷിരീതികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ ഈ സാമ്പത്തിക വർഷം PK3Yയുടെ ശ്രദ്ധ പ്രകൃതി കൃഷി ചെയ്യുന്ന കർഷകരുടെ ഏകീകരണത്തിലായിരിക്കുമെന്നും കൃഷി സെക്രട്ടറി രാകേഷ് കൻവാർ പറഞ്ഞു.  

സംസ്ഥാനത്തെ ക്ലസ്റ്റർ അധിഷ്ഠിത കാർഷിക വികസന പരിപാടി ചർച്ച ചെയ്യുന്നതിനായി ചേർന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് 2023-24ൽ പ്രകൃതി കൃഷി ചെയ്യുന്ന ഒന്നരലക്ഷത്തോളം കർഷകരെ സാക്ഷ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള കർഷകരെ ഏകീകരിക്കുക, പ്രകൃതി കൃഷിയുടെ കീഴിലുള്ള അവരുടെ കൃഷിയിടത്തിന്റെ വിസ്തൃതി വർധിപ്പിക്കുക, റിഫ്രഷർ വർക്ക് ഷോപ്പുകൾ നടത്തുക, പ്രകൃതി കൃഷിയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനം, എക്സ്പോഷർ സന്ദർശനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ഭൂമിയിലെ ഫലങ്ങളിലെ പ്രതികരണവും വിജയവും കാണിക്കുന്നത് പ്രകൃതിദത്ത കൃഷിരീതി പ്രയോജനകരമാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും, 'കാർഷികരംഗത്തെ മൊത്തത്തിലുള്ള നേട്ടങ്ങൾക്കായി ഈ രീതി കൂടുതൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക മേഖലയിലെ ക്ലസ്റ്ററുകൾ തിരിച്ചറിയാനും, പ്രശ്‌നങ്ങൾക്ക് മുൻഗണന നൽകാനും ഓരോ ക്ലസ്റ്ററിനും പ്രത്യേക ആവശ്യകത അടിസ്ഥാനമാക്കിയുള്ള കാർഷിക ബജറ്റ് തയ്യാറാക്കാനും കൃഷി വകുപ്പ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. 51,000 കർഷകർക്ക് പ്രകൃതിദത്ത ഉൽപന്നങ്ങൾക്കായി PK3Y സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ പ്രകൃതിദത്ത കാർഷിക മാതൃകാ ഗ്രാമങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പിന്റെ ഗുണമേന്മയെ ബാധിച്ച് അകാലമഴ, ഉത്പാദനത്തെ ബാധിച്ചില്ല: കേന്ദ്രം

English Summary: Himachal Pradesh: Around 1.5 lakh farmers will get certificate under PK3Y

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds