തേനീച്ചകൾക്ക് തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനാവശ്യമായ ചെടികളും വൃക്ഷങ്ങളുമാണ് പാർക്കിൻ്റെ മുഖ്യ ആകർഷണം.തേനീച്ചകൾക്ക് ഏറ്റവുംകൂടുതൽ പൂമ്പൊടി ലഭ്യമാകുന്ന ചെടികളും വൃക്ഷങ്ങളും പാർക്കിലുണ്ട്. ഞാവൽ, പേര, ഇലുമ്പൻപുളി, ശീമനെല്ലിക്ക, ശീമക്കൊന്ന, തൊട്ടാവാടി, വേലിപ്പരുത്തി, കീഴാർനെല്ലി, കറ്റാർവാഴ, ചീര, വേപ്പ് തുടങ്ങിയ ചെടികളുടെ വിപുലമായ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
14 ജില്ലകളിലും ഇവിടെ നിന്നുള്ള പരിശീലകർ തേനീച്ച വളർത്തൽ യൂണിറ്റുകളിലെത്തി പരിശീലനം നൽകുന്നു. പ്രതിവർഷം മൂവായിരത്തോളം പേർ തേനീച്ചവളർത്തലിൽ പരിശീലനം നേടുന്ന ഈ കേന്ദ്രത്തിനു കീഴിൽ എഴുപതിനായിരത്തിലേറെ കർഷകരുണ്ട്. കർഷകരിൽ നിന്നും ശേഖരിക്കുന്ന തേൻ ശുദ്ധീകരിച്ച് പാക്ക് ചെയ‌്ത‌് ‘അമൃത ഹണി' എന്ന പേരിൽ വിപണിയിൽ ലഭിക്കുന്നു. പുതിയ സംസ്കരണ സംവിധാനം പ്രവർത്തനമാരംഭിക്കുന്നതോടെ സർക്കാർ സംവിധാനത്തിലെ ആദ്യത്തെ ആധുനിക തേൻനിർമാണ ശുദ്ധീകരണ വിപണന കേന്ദ്രമായി ഇത‌് മാറും.
സർക്കാർ കൃഷിവകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷം രൂപയും ഹോർട്ടികോർപ്പ് തേൻ വിറ്റതിന്റെ ലാഭവിഹിതമായ 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് നവീകരണപ്രർത്തനങ്ങൾ നടത്തി. 50 ടൺ തേൻ സംസ്‌ക്കരിച്ച് വിതരണം ചെയ്യാനുള്ള യന്ത്രസംവിധാനമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. പുതിയ സംസ്കരണ സംവിധാനം പ്രാവർത്തികമാകുന്നതോടെ സർക്കാർ സംവിധാനത്തിലെ ആദ്യത്തെ ആധുനിക തേൻ നിർമാണ, ശുദ്ധീകരണ, വിപണനകേന്ദ്രമായി കൊച്ചാലുംമൂട്ടിലെ തേനീച്ച വളർത്തൽ പരീശീലനകേന്ദ്രം മാറും. കർഷകരിൽനിന്ന് ശേഖരിക്കുന്ന തേൻ ശുദ്ധീകരിച്ച് പായ്ക്ക് ചെയ്ത് അമൃതഹണി എന്ന പേരിൽ വിപണയിലെത്തിക്കും
Share your comments