തേൻ കൃഷിക്ക് താൽപര്യമുള്ള ഗ്രൂപ്പുകൾക്ക് തേനീച്ചക്കൂടും തേനീച്ചയും തേൻ എടുക്കുന്ന ഉപകരണങ്ങളും സബ്‌സിഡിയോടു കൂടി നൽകുന്ന വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ തേൻഗ്രാമം പദ്ധതി വിജയകരം. ബ്ലോക്കിന് കീഴിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ സാമ്പത്തിക വർഷമാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിക്കായി നീക്കിവച്ച 31,16,250 രൂപയും വിജയകരമായി ചെലവഴിക്കാൻ കഴിഞ്ഞതായും സീസൺ സമയത്ത് ഒരു കൂട്ടിൽ നിന്നും ഒരു കിലോ തേൻ വരെ ലഭിക്കുന്നുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി പറഞ്ഞു.
പദ്ധതിക്കായി 500 ഗ്രൂപ്പുകളാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ വെള്ളനാട് ബ്ലോക്കിനെ സമീപിച്ചത്. ഓരോ ഗ്രൂപ്പിനും നാല് തേനീച്ചക്കൂടും തേനീച്ചയും തേൻ ശേഖരിക്കുന്നതിനായുള്ള ഉപകരണങ്ങളുമാണ് നൽകിയത്. 5,993 രൂപയാണ് ഒരു ഗ്രൂപ്പിന് ചെലവ് വന്നത്. ഇതിൽ 5400 രൂപ പഞ്ചായത്ത് സബ്‌സിഡിയായി നൽകി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ മല്ലിക ദേവിയായിരുന്നു തേൻഗ്രാമം പദ്ധതിയുടെ നിർവഹണ ഓഫീസർ.
തേനൂറും വിജയമായി 'തേൻഗ്രാമം'
തേൻ കൃഷിക്ക് താൽപര്യമുള്ള ഗ്രൂപ്പുകൾക്ക് തേനീച്ചക്കൂടും തേനീച്ചയും തേൻ എടുക്കുന്ന ഉപകരണങ്ങളും സബ്‌സിഡിയോടു കൂടി നൽകുന്ന വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ തേൻഗ്രാമം പദ്ധതി വിജയകരം.
Share your comments