തേൻ പ്രകൃതിയിലെ ഓഷധമാണ്. ശുദ്ധമായ തേൻ കിട്ടാൻ പ്രയാസമുള്ള ഈ കാലത്ത് ഔഷധമായി ഉപയോഗിക്കാൻ തേനീച്ച വളർത്തുകയേ മാർഗമുളളൂ. വെറുതേ തേനീച്ചയേ വളർത്തുന്നതും എളുപ്പമല്ല ഹോർട്ടികോർപ്പിന്റെ മാവേലിക്കര കൊച്ചാലുംമൂട്ടിലെ പരിശീലന കേന്ദ്രത്തിൽ തേനീച്ച വളർത്തലിൽ പരിശീലനവും ശേഷം 40% സബ്സിഡിയോടു കൂടി തേനീച്ചയും തേനീച്ച കൂടും ലഭിക്കും. തേനീച്ചയെ വളർത്താൻ താൽപര്യമുള്ള ആർക്കും മാവേലിക്കരയിലെ നൂറേക്കറിൽ എത്താം.
ഹോർട്ടിക്കോർപ്പിന്റെ അമൃത് ഹണി എന്ന പേരിൽ ഗാർലിക് തേൻ, ഇഞ്ചി തേൻ, മുരിങ്ങപ്പൂന്തോട്ടത്തിൽ തേനീച്ച കൂടുവച്ചു വളർത്തി എടുക്കുന്ന ഡ്രമ് സ്റ്റിക് ഹണി,ലിച്ചി പഴത്തോട്ടത്തിൽ വളർത്തിയ തേനീച്ചക്കൂട്ടിൽ നിന്നെടുക്കുന്ന ലിച്ചി ഹണി, കശുവണ്ടിപ്പരിപ്പ് ഇട്ടു വച്ച ഹണി, ബദാം ഹണി, ഈന്തപ്പഴ ഹണി എന്നിവയും ലഭ്യമാണ്.
പരിശീലന വിവരങ്ങളും ഷോപ്പുകളിൽ വിവിധ തരം തേൻ വില്പനയ്ക്കും ആവശ്യമുള്ളവർ 0479 - 2356695 എന്ന നമ്പരിൽ വിളിക്കുക.
കെ.ബി. ബൈന്ദ
ആലപ്പുഴ
അമൃത് ഹണി.
തേൻ പ്രകൃതിയിലെ ഓഷധമാണ്. ശുദ്ധമായ തേൻ കിട്ടാൻ പ്രയാസമുള്ള ഈ കാലത്ത് ഔഷധമായി ഉപയോഗിക്കാൻ തേനീച്ച വളർത്തുകയേ മാർഗമുളളൂ. വെറുതേ തേനീച്ചയേ വളർത്തുന്നതും എളുപ്പമല്ല
Share your comments