വിഷുവിന് വിളവെടുക്കാൻ കണക്കാക്കി കൃഷിചെയ്ത കർഷകർ വിളകൾ എന്തു ചെയ്യണമെന്നറിയാതെ തലയ്ക്ക് കൈയ്യും കൊടുത്ത് ഇരിപ്പാണ്. ചേർത്തല താലൂക്കിലെ വിവിധ പ്രദേശങ്ങളിലായി കുമ്പളം വിളവെടുക്കാതെ പാടത്തു കിടന്നു നശിക്കുന്നു. തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ മൊത്ത കച്ചവടക്കാർക്കും ജൈവ ഉല്പന്നം എടുക്കുവാൻ മടിയാണ്. ഹോർട്ടികോർപ്പ് ഇതൊന്നും കണ്ടതായി ഭാവിക്കന്നുമില്ല.
കഞ്ഞിക്കുഴി പഞ്ചായത്തിലെ ജൈവകർഷകനായ സുനിലിന്റെ തോട്ടത്തിൽ മൂവായിരം കിലോ കുമ്പളം കിടന്നു നശിക്കുന്ന കാഴ്ച കണ്ടാൽ ആർക്കും വേദനിക്കന്നതാണ്. വിഷുവിന് നല്ല വില ലഭിക്കും എന്നു കരുതി കൃഷി ചെയ്ത സുനിലിനെപ്പോലുള്ളവരുടെ കണ്ണീർ കാണാൻ ഇവിടെ ആരും ഇല്ലാത്തത് ഭരണകൂടത്തിന്റെ വീഷ്ചയാണ്. മാർക്കറ്റിൽ ഇരുപത് രൂപയ്ക്ക് മുകളിൽ വിലയുള്ള കുമ്പളം പത്ത് രൂപ വില കിട്ടിയാൽ വിൽക്കാൻ തയ്യാറാണ് കർഷകർ.
എന്നാൽ സർക്കാർ സംവിധാനമായ ഹോർട്ടി കോർപ്പിനെ നിരന്തരം ബന്ധപ്പെട്ടിട്ടും എടുത്തു സഹായിക്കുവാൻ അവർ തയ്യാറായില്ലെന്ന് സുനിൽ പറയുന്നു.എം.ഡി യോട് പറഞ്ഞപ്പോൾ ആലപ്പുഴയിലെ മാനേജരെ വിളിക്കാൻ പറഞ്ഞു. ഇതനുസരിച്ച് മാനേജരുമായി സംസാരിച്ചപ്പോൾ മുന്നൂറ് കിലോ സ്വന്തം ചെലവിൽ ഹരിപ്പാട് കൊണ്ടു കൊടുക്കുവാൻ പറഞ്ഞു. കർഷകരെ സഹായിക്കേണ്ടവർ ഉറങ്ങുകയാണോ ഇവിടെ. സ്വന്തം വിളകൾ പാടത്തു കിടന്നു നശിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ ആരും തയ്യാറായില്ലെ ,കർഷകന്റെ കണ്ണീരിന് പരിഹാരമില്ലാതായാൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് മുന്നിലെന്ന് നിരവധി കർഷക അവാർഡ് നേടിയ സുനിൽ പറയുന്നത്.സുനിലിനെപ്പോലുള്ളവരുടെ കഷ്ടപ്പാടിന് ഒരറുതി ഉണ്ടായെ മതിയാകൂ.കാരണം ഇത് കേരളമാണ്.
പാടത്തു കിടന്ന് നശിച്ച കുമ്പളവുമായി കഞ്ഞിക്കുഴി പഞ്ചായത്തിലെ ജൈവകർഷകൻ വി പി സുനിൽ
Share your comments