ന്യൂഡൽഹിയിൽ മാർച്ച് 2 മുതൽ 4 വരെ നടക്കുന്ന പുസ കൃഷി വിഗ്യാൻ മേളയിൽ, ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി വികസിപ്പിച്ചെടുത്ത കടുകിന്റെ പുതിയ ഇനം കാഴ്ചക്കാർക്ക് കൗതുകമായി. പുസ ജയ് കിസാൻ (BIO 902) എന്ന് പേരിട്ട കടുകിന്റെ ഈ പുതിയ ഇനം കടുക് ഉയർന്ന വിളവ് നൽകുകയും, യഥാസമയം വിതയ്ക്കുന്നതിനു അനുയോജ്യമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചർ ബയോടെക്നോളജി(ICAR)യിലെ ശാസ്ത്രജ്ഞനായ ഡോ. ദിവ്യാനന്ദൻ പറഞ്ഞു.
ഈ ഇനം കടുക്, രാജ്യത്തെ ഉത്തരെന്ത്യൻ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിൽ വിതയ്ക്കാൻ ശുപാർശ ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പുസ ജയ് കിസാൻ എന്ന ഈ ഇനം കടുക് ഹെക്ടറിന് 20 മുതൽ 22 ക്വിന്റൽ വരെ വിളവ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കടുക് പൂർണമായും വളർച്ച എത്താൻ ഏകദേശം 120 മുതൽ 135 ദിവസം വരെ എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഇനം കടുകിന്റെ മറ്റു സവിശേഷതകളായി പറയപ്പെടുന്നത്, ഇത് രാജ്യത്തിന്റെ കാലാവസ്ഥയ്ക്കും, മറ്റുമായി ഏറ്റവും വ്യാപകമായി പൊരുത്തപ്പെടുന്ന ഇനം കൂടിയാണ് എന്നാണ്, പുസ ജയ് കിസാൻ കടുക് ഇനം ടിഷ്യു കൾച്ചർ ഇടപെടലുകളിലൂടെയാണ് വികസിപ്പിച്ചെടുക്കുന്നത്. 40% എണ്ണയുടെ അംശമുള്ള 1000 വിത്തുകൾക്ക് 6 ഗ്രാം തൂക്കമുള്ള ബോൾഡ് സീഡുള്ള ഇനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് കർഷകർക്ക് കൃഷി ചെയ്യാനും വളരെ എളുപ്പമാണ്.
ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തിന്റെ അടിസ്ഥാന വികസനം സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തി: പ്രധാനമന്ത്രി
Share your comments