ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും (ICAR) രാജ്യത്തെ പ്രമുഖ കാർഷിക മാധ്യമ സ്ഥാപനങ്ങളിൽ ഒന്നായ കൃഷി ജാഗരണും ധാരണാ പത്രത്തിൽ ഒപ്പ് വെച്ചു. ഇന്ത്യൻ കാർഷിക പുരോഗതിക്കും കർഷകരുടെ ക്ഷേമത്തിനുമായാണ് ഡോ. യു.എസ് ഗൗതം, DDG (Agri. Extn.)ICAR, കൃഷി ജാഗരൺ സ്ഥാപകനും, എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്കും ഒപ്പുവച്ചു കൊണ്ട് സഹകരണം ഉറപ്പിച്ചത്. ഇത് കാർഷിക മേഖലയെ ശക്തിപ്പെടുത്തും എന്നതിന് യാതൊരു സംശയവും വേണ്ട.
കർഷകരുടെ ഉപജീവനത്തിനും അവരുടെ ക്ഷേമവും വർധിപ്പിക്കുന്നതിന് വേണ്ടിയും നൂതനമായ ശാസ്ത്രീയ കാർഷിക സാങ്കേതിക വിദ്യകളെക്കുറിച്ച് അവരെ ബോധവത്കരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെപ്പറ്റിയും DDG എടുത്തുപറഞ്ഞു.
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഐ.സി.എ.ആർ പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമിക്കാനും ഐ.സി.എ.ആർ വികസിപ്പിച്ച സാങ്കേതികവിദ്യകൾ രാജ്യവ്യാപകമായി സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ധാരാണാപത്രം ലക്ഷ്യമിടുന്നു.
ഒപ്പിടൽ ചടങ്ങിൽ ഐസിഎആർ എഡിജി ടിഇ ഡോ അനിൽ കുമാർ, ഐസിഎആർ അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ (അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ) ഡോ. ആർ.ആർ. ബർമൻ, കൃഷി ജാഗരൺ മാനേജിങ് ഡയറക്ടർ ഷൈനി ഡൊമിനിക്, കൃഷി ജാഗരൺ ഗ്രൂപ്പ് എഡിറ്റർ മംമ്ത ജെയിൻ എന്നിവരും ഡോ. പി.കെ. പന്ത് (സിഒഒ), പിഎസ് സൈനി, (സീനിയർ വിപി - കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് പിആർ) കൂടാതെ ഐസിഎആർ, കൃഷി ജാഗരൺ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് നിരവധി പ്രമുഖരും പങ്കെടുത്തു.
രാജ്യത്തെ പ്രമുഖ കാർഷിക മാധ്യമ സ്ഥാപനങ്ങളിലൊന്നാണ് കൃഷി ജാഗരൺ. 1996 സെപ്തംബർ 5-ന് ന്യൂ ഡൽഹിയിൽ സ്ഥാപകനും എഡിറ്ററുമായ എം സി ഡൊമിനിക് ആണ് ഇത് സ്ഥാപിച്ചത്. പ്രിൻ്റ്, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കർഷകരിലേക്ക് എത്തുന്നു. ഇതിന് 12 ഭാഷകളിൽ ഡിജിറ്റൽ പോർട്ടലുകളും യൂട്യൂബ് ചാനലുകളും ഉണ്ട്.
Share your comments