<
  1. News

കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടായി ICLന്റെ CROP ADVISOR ടൂളും ലബോറട്ടറിയും

ICLeaf, ICL ക്രോപ്പ് അഡ്വൈസർ ടൂൾ എന്നിവയുടെ ഉദ്ഘാടനം ധാപ്പോളിയിലെ ഡോ. ബാലാസാഹേബ് സാവന്ത് കൊങ്കണ്‍ കൃഷി വിദ്യാപീഠത്തിലെ വൈസ് ചാൻസലർ ഡോ. SD സാവന്ത് നിർവഹിച്ചു.

Anju M U
ICL
ഐസിഎൽ ഐസിലീഫും ഐസിഎൽ ക്രോപ്പ് അഡൈ്വസറും മഹാരാഷ്ട്രയിൽ ആരംഭിച്ചു

രാജ്യത്തെ കർഷകർക്ക് പ്രയോജനകരമാകുന്ന വളം, മണ്ണ്, ജല പരിശോധനാ ലബോറട്ടറിയും ക്രോപ് അഡ് വൈസറി ടൂളും അവതരിപ്പിച്ച് ICL. ICLeaf, ICL ക്രോപ്പ് അഡ്വൈസർ ടൂൾ എന്നിവയുടെ ഉദ്ഘാടനം ധാപ്പോളിയിലെ ഡോ. ബാലാസാഹേബ് സാവന്ത് കൊങ്കണ്‍ കൃഷി വിദ്യാപീഠത്തിലെ വിസി ഡോ SD സാവന്ത് നിർവഹിച്ചു. ചടങ്ങിൽ കൃഷി ജാഗരൺ മാധ്യമ പങ്കാളിയായി.
പൂനെയിലെ ഹോട്ടൽ സയാജിയിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ഇലകളിലെയും മണ്ണിലെയും പോഷകങ്ങളുടെ അളവ് നിർണയിക്കുന്നതിനുള്ള മികവുറ്റ സാങ്കേതിക വിദ്യയാണ് ICLeafലൂടെ വികസിപ്പിച്ചിട്ടുള്ളത്. വിളകളുടെ വളർച്ചയും ഉൽപ്പാദനവും മെച്ചപ്പെടുത്തുന്നതിന് ICL CROP ADVISORഉം മുതൽക്കൂട്ടാകും.

ICLeaf; സവിശേഷതകൾ

ആഗോളതലത്തിൽ പ്രശസ്തമായ മിനറൽസ് ആൻഡ് കെമിക്കൽസ് കമ്പനിയാണ് ഐസിഎൽ. കീടനാശിനി പരിപാലനത്തെ കുറിച്ച് കർഷകർക്ക് പുത്തൻ അറിവുകളും വിവരങ്ങളും പങ്കുവക്കുന്ന വിദഗ്‌ധ മാർഗനിർദേശങ്ങൾ, ശുപാർശകൾ, ഇലകളുടെ മൂല്യനിർണയം എന്നിവയുടെ അത്യാധുനിക സംവിധാനമാണ് ICLeafലൂടെ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ഈ ലബോറട്ടറിയിലുള്ള XRF (എക്‌സ്-റേ ഫ്ലൂറസെൻസ്), NIR (നിയർ ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി) ഉപകരണങ്ങൾ ഉപയോഗിച്ച് വിളകളുടെ ഇലകളിലെ പോഷകങ്ങളുടെ അളവും മറ്റും വിശകലനം ചെയ്യാൻ സാധിക്കും. കൂടാതെ ഇത്തരത്തിൽ നടത്തുന്ന ശാസ്ത്രീയ പഠനങ്ങളുടെ വിവരങ്ങൾ വിദഗ്ധർ മുഖേന കർഷകർക്ക് കൈമാറുകയും ചെയ്യാം.

വിള ഉപദേശക റിപ്പോർട്ടിൽ പോഷകക്കുറവിനുള്ള പരിഹാരമാർഗങ്ങളും മറ്റും പരാമർശിക്കും. മാത്രമല്ല, വിളകളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പോഷക പരിപാലനം ICLeaf വഴി കൃത്യതയോടെ ചെയ്യാവുന്നതാണ്.

മുമ്പത്തെ സമീപനവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇലകളിലെ പോഷകങ്ങളുടെ കൃത്യവും വേഗത്തിലുള്ളതുമായ രോഗനിർണയവും വളങ്ങളുടെ പരിപാലനവും ഈ സാങ്കേതികവിദ്യയിലൂടെ വളരെ ലളിതമായി ലഭ്യമാകുന്നു.

ICL CROP ADVISOR; സവിശേഷതകൾ

വിളകൾക്ക് നൽകുന്ന ജലം അവ വളരുന്ന മണ്ണ് എന്നിവയെ ആസ്പദമാക്കി വിളകളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് സാധിക്കുന്നു. 

വിളകളെ അവയുടെ വളർച്ചാ ഘട്ടം തരംതിരിച്ച് പോഷക ആവശ്യകത നിറവേറ്റാനും ഇതിലൂടെ സാധിക്കുന്നതാണ്. ആരോഗ്യകരവും സുസ്ഥിരവുമായ ഭാവിക്കായി ആഗോളതലത്തിൽ പരിവർത്തനം കൊണ്ടുവരുന്നതിനായി നൂതന ഉൽപ്പന്നങ്ങളും ഫലപ്രദമായ പരിഹാരമാർഗങ്ങളും വികസിപ്പിക്കുക എന്നതാണ് ICLന്റെ പ്രധാന ലക്ഷ്യം. ഭക്ഷണം, കൃഷി, വ്യാവസായിക ഉൽപന്നങ്ങൾ എന്നിവയിൽ ശ്രദ്ധയൂന്നിയാണ് സുസ്ഥിരമായ ഭാവിക്കായുള്ള പ്രവർത്തനങ്ങൾ ഐസിഎൽ നടപ്പാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി കൃഷിയ്ക്ക് കൃഷി വകുപ്പിന്റെ ധനസഹായം...കൂടുതൽ കാർഷിക വാർത്തകൾ അറിയാം

English Summary: ICLeaf and ICL Crop Advisor launched, for the benefit of farmers in India

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds