ഇന്നും കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളെ അപേക്ഷിച്ച് മധ്യ തെക്കൻ ജില്ലകളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടി മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ടുകൾ. ഇടുക്കി കൂടാതെയുള്ള മിക്ക ഡാമുകളും തുറക്കാനുള്ള സാധ്യതയും നിലവിലുണ്ട്.
ഇനിയും മഴ ശക്തമായാൽ നിരവധി ഡാമുകൾ തുറക്കേണ്ടി അവസ്ഥ സംജാതമാകും. ഇന്ന് 11 മണിയോടെ കൂടിയാണ് ഇടുക്കി ഡാം തുറക്കുന്നത്. അതുകൊണ്ടുതന്നെ ഡാമിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ ജാഗ്രത നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. പുഴയിലിറങ്ങി കുളിക്കുവാനും, മീൻ പിടിക്കുന്നതിനു വേണ്ടിയും പുഴയിലേക്ക് പോകരുത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
Share your comments