-
-
News
പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് ഇടുക്കി ജില്ല
പച്ചക്കറി ഉൽപ്പാദനത്തിൽ ഇടുക്കി ജില്ല സ്വയംപര്യാപ്തയിലേക്ക്. മൂന്നു ലക്ഷത്തോളം പച്ചക്കറി വിത്തു പാക്കറ്റുകൾ കൃഷി വകുപ്പ് വിതരണം നടത്തി.
പച്ചക്കറി ഉൽപ്പാദനത്തിൽ ഇടുക്കി ജില്ല സ്വയംപര്യാപ്തയിലേക്ക്. മൂന്നു ലക്ഷത്തോളം പച്ചക്കറി വിത്തു പാക്കറ്റുകൾ കൃഷി വകുപ്പ് വിതരണം നടത്തി. കഴിഞ്ഞ മൂന്ന് വർഷമായുള്ള കൃഷി വകുപ്പിൻ്റെ പരിശ്രമ ഫലമായി പച്ചക്കറി ഉത്പാദനത്തിൽ ഇടുക്കി ജില്ല സ്വയംപര്യാപ്തതയിലേക്ക് കുതിക്കുകയാണ്. ജില്ലയിലെ കർഷകർ പ്രതിവർഷം 75,000 ടൺ പച്ചക്കറികളാണ് വിളയിക്കുന്നത്. നാല് തവണ വിളവെടുക്കുന്ന ശീതകാല പച്ചക്കറിയും രണ്ട് തവണ വിളവെടുക്കുന്ന സാധാരണ പച്ചക്കറിയുമാണ് പ്രധാന കൃഷികൾ. ജില്ലയിൽ മൊത്തം 6,000 ഹെക്ടറിൽ പച്ചക്കറി കൃഷി ചെയ്യുന്നതായാണ് കണക്ക്. വട്ടവട, കാന്തല്ലൂർ, ദേവികുളം എന്നിവിടങ്ങളിൽ 2,500 ഓളം ഹെക്ടറിലാണ് ശീതകാല പച്ചക്കറികൾ വിളയുന്നത്.
150 വിദ്യാലയങ്ങളിൽ കുട്ടികളുടെ പങ്കാളിത്തത്തിലും അൻപത് സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾ മുഖേന വീടുകളിലും വിപുലമായി കൃഷി ചെയ്യുന്നുണ്ട്. കൂടാതെ പച്ചക്കറി കൃഷിയിൽ മുന്നേറുകയെന്ന ലക്ഷ്യത്തോടെ പത്ത് സെന്റ് വരെ കൃഷി ചെയ്യുന്നതിന് കൃഷി വകുപ്പ് ധനസഹായവും നൽകുന്നുണ്ട്.
ജില്ലയിൽ വിദ്യാർഥികൾ ഉൾപ്പെടെ 3,45,417 കർഷകർ പച്ചക്കറി കൃഷി നടത്തുന്നതായി കൃഷി വകുപ്പിൻ്റെ കണക്കുകൾ പറയുന്നു. സംസ്ഥാനത്തെ കൃഷി വികസന പദ്ധതികളിൽ മുന്നിൽ നിൽക്കുന്ന ഇടുക്കിയിൽ കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, കാരറ്റ്, ലെറ്റൂസ്, പക്കോയി, കെയിൻ, ബീൻസ്, പയർ, പാവലം, പടവലം, തക്കാളി എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. മികച്ച വിളവിനോടൊപ്പം ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറന്ന് വിപണി സാധ്യകതകൾ പരമാവധി വർധിപ്പിക്കണമെന്നതാണ് കർഷ
English Summary: Idukki District self sufficienct in vegetable farming
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments