<
  1. News

IFFCO-MC ക്രോപ്പ് സയൻസ് 'കിസാൻ സുരക്ഷാ ബീമാ യോജന' വഴി കർഷകർക്ക് സൗജന്യ അപകട ഇൻഷുറൻസ് നൽകുന്നു

IFFCO-MC Crop Science Pvt Ltd (IFFCO-MC) 51:49 എന്ന അനുപാതത്തിൽ ഓഹരി ഹോൾഡിംഗോട് കൂടി ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോ ഓപ്പറേറ്റീവ് ലിമിറ്റഡിൻ്റേയും, ജപ്പാനിലെ Mitsubishi കോർപ്പറേഷൻ്റേയും സംയുക്ത സംരംഭമായി 2015 ഓഗസ്റ്റ് 28-നാണ് സ്ഥാപിതമായത്.

Saranya Sasidharan
IFFCO-MC Crop Science Provides Free Accidental Insurance to Farmers through ‘Kisan Suraksha Bima Yojana
IFFCO-MC Crop Science Provides Free Accidental Insurance to Farmers through ‘Kisan Suraksha Bima Yojana

യുദ്ധക്കളത്തിൽ യുദ്ധം ചെയ്യാൻ ഒരു യോദ്ധാവിന് ആയുധങ്ങൾ ആവശ്യമാണ്, അത്പോലെ തന്നെയാണ് കർഷകർക്ക് കൃഷി ചെയ്യാൻ ശരിയായ ഉൽപ്പന്നങ്ങളും, ഉപകരണങ്ങളും, വളങ്ങളും ആവശ്യമാണ്. കർഷകർക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും ഉപകരണങ്ങളും നൽകുന്ന നിരവധി കമ്പനികൾ ഇന്ന് നിലവിൽ ഉണ്ട്, IFFCO-MC Crop Science Private Limited അതിലൊന്നാണ്.

IFFCO-MC Crop Science Pvt Ltd (IFFCO-MC) 51:49 എന്ന അനുപാതത്തിൽ ഓഹരി ഹോൾഡിംഗോട് കൂടി ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോ ഓപ്പറേറ്റീവ് ലിമിറ്റഡിൻ്റേയും, ജപ്പാനിലെ Mitsubishi കോർപ്പറേഷൻ്റേയും സംയുക്ത സംരംഭമായി 2015 ഓഗസ്റ്റ് 28-നാണ് സ്ഥാപിതമായത്.

കർഷക സമൂഹത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടിയാണ് കമ്പനി തുടക്കം മുതൽ പ്രവർത്തിച്ചു വരുന്നത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയും അവർക്ക് ന്യായമായ വിലയ്ക്ക് നിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

രാജ്യത്തിന്റെ പ്രധാന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന സ്ഥലങ്ങളിലെല്ലാം IFFCO-MC പ്രവർത്തിക്കുന്നു. കർഷകർക്ക് അവരുടെ വിളയുടെ സംരക്ഷണത്തിനും ആവശ്യങ്ങൾക്കും സമ്പൂർണ്ണ പരിഹാരങ്ങൾ നൽകുന്ന തരത്തിലാണ് ഉൽപ്പന്ന പോർട്ട്ഫോളിയോ ഉണ്ടാക്കിയിരിക്കുന്നത്. ഗുണനിലവാരത്തിൽ മികച്ച ഉറപ്പ് നൽകുന്നതിനും, കർഷകർക്ക് ആത്മവിശ്വാസം നൽകുന്നതിനുമായിട്ടാണ് ഇത് സ്ഥാപിതമായത്.

IFFCO-MC അപകട നഷ്ടപരിഹാരം നൽകുന്നു

കർഷകർക്ക് സാമ്പത്തിക സംരക്ഷണം നൽകുകയും, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനാൽ നഷ്ടപരിഹാരം പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട്, "കിസാൻ സുരക്ഷാ ബീമാ യോജന" എന്ന ഇൻഷുറൻസ് പരിരക്ഷ IFFCO തുടങ്ങിയിട്ടുണ്ട്.
ഈ പദ്ധതിയിലൂടെ കമ്പനി കർഷകർക്ക് സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

വിഷൻ & മിഷൻ

ഗുണമേന്മയുള്ള വിള സംരക്ഷണ ഉൽപന്നങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കി കർഷകരുടെ വരുമാനം വർധിപ്പിക്കുക.
സുരക്ഷിതത്വത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് വിശ്വസ്തമായ ഉൽപ്പന്നങ്ങളെക്കുറിച്ച് കർഷകർക്ക് അറിയുന്നതിന് വേണ്ടി ഒരു മാധ്യമമാകുക.
പുതിയ വിള സംരക്ഷണ ഉൽപ്പന്നങ്ങൾ കണ്ടെത്തി അവ കർഷകരിൽ എത്തിക്കുന്നു.

English Summary: IFFCO-MC Crop Science Provides Free Accidental Insurance to Farmers through ‘Kisan Suraksha Bima Yojana

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds