കാർഷിക മേഖലയിൽ, പലപ്പോഴും കീടങ്ങൾ വിളകളെ നശിപ്പിക്കുകയോ പ്രധാന പോഷകങ്ങളെ ഇല്ലാതാക്കുകയോ ചെയ്യുന്നു. കേടുപാടുകൾ തടയുന്നതിനും, പ്രാണികളുടെ ആക്രമണം കുറയ്ക്കുന്നതിനും, ഉന്മൂലനം ചെയ്യുന്നതിനും കർഷകർ പലതരത്തിലുള്ള സംവിധാനം ഉപയോഗിക്കുന്നു. കീടനാശിനികളെ കൊണ്ട് കീടങ്ങളെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതാണ് പ്രാഥമികമായി ചെയ്യുന്ന കാര്യം.
ബ്രോഡ്-സ്പെക്ട്രം കീടനാശിനി എന്നത് സസ്യങ്ങൾക്ക് ഹാനികരമെന്ന് തോന്നുന്ന മുഴുവൻ കീടങ്ങളേയും കൊല്ലുന്ന ശക്തമായ ഒരു കീടനാശിനിയാണ്. ബ്രോഡ് സ്പെക്ട്രം കീടനാശിനിയുടെ മറ്റൊരു പേരാണ് നോൺ-സെലക്ടീവ് കീടനാശിനി.
ബ്രോഡ് സ്പെക്ട്രം കീടനാശിനികൾ, നാരോ സ്പെക്ട്രം കീടനാശിനികൾക്കെതിരാണ്, അവ ഒരേ സമയം വൻതോതിലുള്ള വിളകളെ ലക്ഷ്യം വക്കുന്നു. ഒന്നിലധികം കീടങ്ങളെ ഇത് ലക്ഷ്യം വച്ച് നശിപ്പിക്കുന്നു. അത് കൊണ്ട് തന്നെ കാണാൻ പറ്റാത്ത തരത്തിലുള്ള കീടങ്ങളെ നശിപ്പിക്കുന്നതിനും, പെട്ടെന്നുള്ള പ്രതിവിധിക്കും കർഷകർ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
സാധാരണയായി, ബ്രോഡ്-സ്പെക്ട്രം കീടനാശിനികൾ അപകടകരമായ ഒരു കീടത്തെ മൊത്തത്തിൽ നീക്കം ചെയ്യുന്നതിനായി കീടങ്ങളുടെ പേശികളെയോ നാഡീവ്യവസ്ഥയെയോ ആണ് ലക്ഷ്യമിടുന്നത്. ഓർഗാനോഫോസ്ഫേറ്റ്, കാർബമേറ്റ്, അസറ്റാമിപ്രിഡ്, പൈറെത്രോയിഡ്, നിയോനിക്കോട്ടിനോയിഡ് കീടനാശിനികൾ എന്നിവ വിശാലമായ സ്പെക്ട്രം കീടനാശിനികളുടെ ഉദാഹരണങ്ങളാണ്.
തൽഫലത്തിൽ, കർഷകർ ബഗ് മാനേജ്മെന്റിന് മുൻഗണന നൽകേണ്ടതാണ്. ഉൽപ്പാദന നഷ്ടം കുറയ്ക്കുന്നതിന് ബാധിത വിളയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ കീടനാശിനികൾ ഉപയോഗിക്കാൻ ശാസ്ത്രജ്ഞരും വിദഗ്ധരും നിർദ്ദേശിക്കുന്നു.
തൽഫലമായി, ഇഫ്‌കോയും Mitsubishi Corporation നും ചേർന്ന് Konatsu (Spinetoram 11.7% SC), നിർമ്മിക്കുന്നതിന് വേണ്ടി ഒരു സംയുക്ത സംരംഭം രൂപീകരിച്ചു. ഇത് പ്രാണികളിലെ ന്യൂറോണൽ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഐആർഎസി ഇത് നിക്കോട്ടിനിക് അസറ്റൈൽകോളിൻ റിസപ്റ്റർ (എൻഎസിഎച്ച്ആർ) അലോസ്റ്റെറിക് ആക്റ്റിവേറ്റർ( nicotinic acetylcholine receptor (nAChR) ആയി തരംതിരിച്ചിട്ടുണ്ട്.
Konatsu വിലെ സജീവ ഘടകമായ 'Spinetoram 11.7% SC, Saccharopolyspora spinosa പുളിപ്പിച്ചാണ് നിർമിക്കുന്നത്. ഇതൊരു സാധാരണ മണ്ണ് ബാക്ടീരിയാണ്. തുടർന്ന് വയലിലെ സ്ഥിരതയും പ്രവർത്തനവും വർധിപ്പിക്കുന്നതിന് വേണ്ടി കൃത്രിമമായി പരിഷ്കരിച്ചുകൊണ്ടാണ് ഇത് നിർമിക്കുന്നത്. ഇത് കീട നിയന്ത്രണ ഏജന്റുമാരുടെ സ്പിനോസിൻ എന്ന വിഭാഗത്തിൽ പെടുന്നു.
Konatsu ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ:
- കൊനാറ്റ്സു നിരവധി വിളകളിൽ ദീർഘകാലം നിലനിൽക്കുകയും, ബോർഡ് സ്പെക്ട്രം കീടനിയന്ത്രണം നൽകുകയും ചെയ്യുന്നു.
- മറ്റ് കീടനാശിനികളെ അപേക്ഷിച്ച് ഇത് പ്രാണികളെ വേഗത്തിൽ നശിപ്പിക്കുന്നു.
- ഇത് കീടങ്ങളെ സമ്പർക്കമായി നശിപ്പിക്കുന്നു.
- ഇലപ്പേനിനെയും ഇല നശിപ്പിക്കുന്നതതിനേയും നശിപ്പിക്കുന്നതിന്, Konatsu ഇലകളിൽ തുളച്ചുകയറുന്നു.
ഉപയോഗിക്കേണ്ട വിധം
ശുപാർശ ചെയ്യുന്ന വിളകൾ |
കീടങ്ങളുടെ ആക്രമണം |
ഡോസ് (ഏക്കറിന്) |
കാലയളവ് (ദിവസങ്ങൾ) |
|
ഫോർമുലേഷൻ(ml) |
വെള്ളത്തിൽ ലയിപ്പിക്കൽ (ലിറ്റർ) |
|||
കോട്ടൺ |
ഇലപ്പേനുകൾ |
168 |
200-400 |
30 |
Tobacco Caterpillar |
168-188 |
200-400 |
30 |
|
സോയാബീൻ |
Tobacco Caterpillar |
180 |
200-240 |
30 |
മുളക് |
Thrips, Fruit borer, Tobacco caterpillar |
180-200 |
160-200 |
7 |
വെണ്ടയ്ക്ക |
Fruit borer |
150-180 |
200-400 |
3 |
വഴുതന |
Fruit and shoot borer |
150-180 |
200-400 |
3 |
കടല |
Pod Borer |
150-180 |
200 |
20 |
കുറിപ്പ്:
- ഉപയോഗിക്കുന്നതിന് മുമ്പ്, കൊടുത്തിരിക്കുന്ന ലേബലും ലഘുലേഖയും വായിച്ച് നിർദ്ദേശങ്ങൾ പാലിക്കുക.
- പരിസ്ഥിതി, ജല മലിനീകരണം ഒഴിവാക്കുന്നതിനായി ഉൽപ്പന്നത്തിന്റെ പാക്കേജിംഗ് സുരക്ഷിതമായ രീതിയിൽ നീക്കം ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് https://www.iffcobazar.in സന്ദർശിക്കുക
ബന്ധപ്പെട്ട വാർത്തകൾ: വെളുത്തുള്ളികൊണ്ടുള്ള വിവിധ കീടനാശിനികൾ എങ്ങനെ തയാറാക്കാം?
Share your comments