ഗുവാഹത്തി: മണ്ണിൽ പണിയെടുക്കുന്ന കർഷകർക്കായി ഒരു ബഹുഭാഷാ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ വികസിപ്പിച്ച് ഒരുപറ്റം വിദ്യാർത്ഥികൾ. കർഷകർക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ ആരംഭിച്ച അഗ്രി-ടെക് സ്റ്റാർട്ടപിന്റെ ഭാഗമായാണ് വിദ്യാർത്ഥികളുടെ കണ്ടെത്തൽ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വഴി കാർഷികോത്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള ഈ ആപ്പിന് AgSpeak എന്നാണ് പേര് നൽകിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗുവാഹത്തി (IIT-G)യിലെ വിദ്യാർത്ഥികളും സിൽച്ചറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), ദിബ്രുഗർ സർവകലാശാല എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥികാലും ചേർന്നാണ് ഈ ആപ്പ് വികസിപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന ചടങ്ങിൽ IIT-G ഡയറക്ടർ ടി. ജി. സീതാറാമാണ് ആപ്പ് ലോഞ്ച് ചെയ്തത്. ഒരു ക്ലിക്കിലൂടെ തീരുമാനങ്ങളെടുക്കാനും കാർഷിക പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ഈ അപ്ലിക്കേഷൻ കർഷകരെ സഹായിക്കുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ IIT-G അറിയിച്ചു.
അഗ്രി-ടെക് ആപ്ലിക്കേഷനുകളിൽ ബഹുഭാഷ സംവിധാനമുള്ള ആദ്യ ആപ്പാണ് AgSpeak. സാറ്റലൈറ്റ്, സ്മാർട്ട് IoT (ഇന്റർനെറ്റ് ഓഫ് തിംഗ്സ്) എന്നിവയിൽ നിന്നുമുള്ള ഹൈപ്പർ ലോക്കൽ ക്രോപ്പ് ഡാറ്റയാണ് AgSpeak-നെ നയിക്കുന്നത്.
ആപ്പിന്റെ സവിശേഷതകൾ:
1. ബഹുഭാഷാ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ ആപ്പ്.
2. വിളകൾ നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണികളെ കുറിച്ച് കർഷകർക്ക് മുന്നറിയിപ്പ് നൽകുന്നു.
3. ഭീഷണികളെ നേരിടാൻ ആവശ്യമായ നിർദേശങ്ങൾ നൽകുന്നു.
4. താപനില, മഴ, സൂര്യപ്രകാശം, മണ്ണിന്റെ ആരോഗ്യനില തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയിക്കുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 500 കർഷകരും രണ്ട് ടീ എസ്റ്റേറ്റുകളിലും ഈ ആപ്പ് പരീക്ഷിച്ച് കഴിഞ്ഞു. ഉരുളക്കിഴങ്ങിലെ വരൾച്ച (രോഗം), തേയിലയിലെ കൊതുക് ശല്യം, ശൈത്യകാല വിളകളിലെ ജല സമ്മർദ്ദം എന്നിവ ഈ അൽഗോരിതം നടത്തിയ പ്രധാന മുന്നേറ്റങ്ങളാണ്. അസമിൽ ഉൾപ്പടെയുള്ള പ്രാദേശിക കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധികളാണിവ.
ആപ്ലിക്കേഷന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച പരിശീലനത്തിന് ഇതുവരെ സമ്മതം അറിയിച്ചിരിക്കുന്നത് 250 ഓളം കർഷകരാണ്. ആപ്ലിക്കേഷൻ ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും ചെറിയ രീതിയിലുള്ള ഒരു പരിശീലനം ഇതിനു ആവശ്യമാണ്. വടക്കുകിഴക്കൻ ഇന്ത്യയിൽ സജീവമാകുന്ന ഈ ആപ്പ് സാവധാനം ഇന്ത്യൻ കാർഷിക മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം.
A group of students developed a multilingual smartphone application for farmers. The students discovery is part of an agri-tech startup named AgSpeak
Share your comments