-
-
News
കര്‍ഷക താത്പര്യം സംരക്ഷിക്കുന്ന വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം: മന്ത്രി വി. എസ്. സുനില്‍കുമാര്‍
കര്‍ഷക താത്പര്യം സംരക്ഷിക്കുന്ന കര്‍ഷക കേന്ദ്രീകൃത വ്യവസായങ്ങള്‍ വളര്‍ന്നു വരണമെന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. ശ്രീകാര്യം സി. ടി. സി. ആര്‍. ഐയില്‍ നടന്ന കിഴങ്ങ് വര്‍ഗ സാങ്കേതിക ശില്‍പശാലയും അഗ്രി സ്റ്റാര്‍ട്ട് അപ്പ് മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷക താത്പര്യം സംരക്ഷിക്കുന്ന കര്‍ഷക കേന്ദ്രീകൃത വ്യവസായങ്ങള്‍ വളര്‍ന്നു വരണമെന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. ശ്രീകാര്യം സി. ടി. സി. ആര്‍. ഐയില്‍ നടന്ന കിഴങ്ങ് വര്‍ഗ സാങ്കേതിക ശില്‍പശാലയും അഗ്രി സ്റ്റാര്‍ട്ട് അപ്പ് മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകന് ഉത്പന്നങ്ങള്‍ക്ക് സ്ഥിരവില കിട്ടുന്നുവെന്ന് ഉറപ്പാക്കണം. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് കര്‍ഷകന് നേട്ടം ലഭിക്കുന്നുണ്ടോയെന്നതാണ് പ്രധാനം. ഇത് പരിഗണിക്കാതെ നടപ്പാക്കുന്ന നയമാണ് കര്‍ഷക ആത്മഹത്യയ്ക്ക് കാരണമാകുന്നത്. പ്രാധാന്യത്തോടെ കാണേണ്ട സാമൂഹ്യ പ്രശ്‌നമാണിത്. കര്‍ഷകന്റെ ഉത്പാദന ചെലവ് കുറയ്ക്കുന്ന സാങ്കേതിക വിദ്യകള്‍ പരിഗണിക്കണം. ഉത്പാദന വര്‍ദ്ധനവ് കര്‍ഷകന് ബാധ്യതയായി മാറുന്ന അവസ്ഥയുണ്ടാവരുത്. കൃഷി വകുപ്പ് സ്ഥാപിക്കുന്ന അഗ്രോ പാര്‍ക്കുകള്‍ കര്‍ഷകര്‍ക്കായുള്ളതാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച രാജ്യത്തിന്റെ വികസനത്തില്‍ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.
ഐ. സി. എ. ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി. മൊഹപത്ര അദ്ധ്യക്ഷത വഹിച്ചു. ഒറീസ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഭാസ്‌കര്‍ ജ്യോതിശര്‍മ, സംസ്ഥാന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണ, സി. ടി. സി. ആര്‍. ഐ കേരള ഡയറക്ടര്‍ ഡോ. അര്‍ച്ചന മുഖര്‍ജി, ഡോ. സഞ്ജീവ് സക്‌സേന എന്നിവര്‍ സംസാരിച്ചു.
English Summary: Importance should be given to the industries that protect the interests of farmers: V S Sunil Kumar
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments