1. News

അറിയിപ്പുകൾ

കോട്ടയം : ക്ഷീരവികസന വകുപ്പും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും പൊങ്ങന്താനം ക്ഷീരോല്പാദക സഹകരണസംഘവും സംയുക്തമായി ക്ഷീരസംഗമം സംഘടിപ്പിക്കുന്നു. പൊങ്ങന്താനം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നവംബർ 18-ന് നടക്കുന്ന 'മാടപ്പള്ളി ബ്ലോക്ക് ക്ഷീര സംഗമം' ഉമ്മൻ ചാണ്ടി എം.എൽ.എ. ഉദ്ഘാടം ചെയ്യും. സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഉരുക്കളുടെ വിലയിരുത്തൽ, ക്ഷീരവികസന സെമിനാർ, ഡയറി എക്സിബിഷൻ എന്നിവ നടക്കും. CN Remya Chittettu Kottayam, #KrishiJagran

KJ Staff

മാടപ്പള്ളി ബ്ലോക്ക് ക്ഷീരസംഗമം നവംബർ 18-ന്

കോട്ടയം : ക്ഷീരവികസന വകുപ്പും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും പൊങ്ങന്താനം ക്ഷീരോല്പാദക സഹകരണസംഘവും സംയുക്തമായി ക്ഷീരസംഗമം സംഘടിപ്പിക്കുന്നു. പൊങ്ങന്താനം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നവംബർ 18-ന് നടക്കുന്ന 'മാടപ്പള്ളി ബ്ലോക്ക് ക്ഷീര സംഗമം' ഉമ്മൻ ചാണ്ടി എം.എൽ.എ. ഉദ്ഘാടം ചെയ്യും. സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഉരുക്കളുടെ വിലയിരുത്തൽ, ക്ഷീരവികസന സെമിനാർ, ഡയറി എക്സിബിഷൻ എന്നിവ നടക്കും.
CN Remya Chittettu Kottayam, #KrishiJagran

സൗജന്യ പരിശീലനം

കോട്ടയം : കുറവിലങ്ങാട് കോഴായിലെ റീജണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോട്ടയം, ഇടുക്കി ജില്ലയിലെ പുരോഗമന കര്‍ഷകര്‍ക്കായി ജാതി കൃഷി, കുരുമുളക് കൃഷി എന്നിവയില്‍ നവംബര്‍ 21, 22 തീയതികളില്‍ സൗജന്യ പരിശീലനം നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ 04822 231351 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കുക. 
CN Remya Chittettu Kottayam, #KrishiJagran

അധിവർഷാനുകൂല്യത്തിന് അപേക്ഷിക്കാം

ആലപ്പുഴ: കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആലപ്പുഴ ജില്ലാ ഓഫീസിൽ അംഗങ്ങൾ ആയിരുന്നവരും 2010 ഏപ്രിൽ മുതൽ ഓഗസ്റ്റ് 31 വരെ അധിവർഷാനുകൂല്യത്തിന് അപേക്ഷിച്ചവരുമായ വ്യക്തികൾ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണമെന്ന് വെൽഫെയർ ഫണ്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0477 2264923.

കർഷക ശ്രേഷ്ഠ പുരസ്‌കാരം: നാമനിർദ്ദേശം ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ മികച്ച കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആലപ്പുഴ ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തുന്ന കർഷകശ്രേഷ്ഠ പുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. ജേതാവിന് 15,551 രൂപ കാഷ് അവാർഡും ശിൽപവും പ്രശസ്തി പത്രവും ലഭിക്കും. കർഷകന് സ്വയം അപേക്ഷിക്കാം. കർഷക സംഘടനകൾ, കൃഷി ഓഫീസുകൾ, കൃഷി ഉദ്യോഗസ്ഥർ, കൃഷിയുമായി ബന്ധമുള്ള കാർഷിക വികസന ഏജൻസികൾ, കർഷകർ എന്നിവർക്ക് നാമനിർദ്ദേശം ചെയ്യാം. കൃഷിയിടം സ്വന്തമായി ഉള്ളവർക്കും പാട്ടത്തിനടുത്ത് കൃഷി ചെയ്യുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന ഉൽപാദനക്ഷമത, വരുമാനം, പരിസ്ഥിതി സൗഹൃദം എന്നിവയോടു കൂടി കാര്യക്ഷമമായ കൃഷി രീതികൾ അനുവർത്തിക്കുന്ന കർഷകരെയാണ് അവാർഡിനായി പരിഗണിക്കുക. നവംബർ 30ന് മുമ്പ് നിർദ്ദിഷ്ടഫോമിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും അലപ്പുഴ സനാതനം വാർഡിലെ സൊസൈറ്റി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9446937706, 9387883179, 9447225408.

English Summary: important news

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds