(കോട്ടയം)
ഗോസമൃദ്ധി പദ്ധതി 31 വരെ
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ മെയ് 31 വരെ അവസരമുള്ളതായി ജില്ലാ മൃഗസംരക്ഷണ ആഫീസര്‍ അറിയിച്ചു. എല്ലാ കര്‍ഷകരും കന്നുകുട്ടികളുടെ ജനനം വെറ്ററിനറി ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നാല് മുതല്‍ എട്ട് മാസം വരെ പ്രായമായ എല്ലാ കന്നുകുട്ടികളെയും ബ്രൂസല്ല പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
പച്ചക്കറി വിത്ത് സൗജന്യമായി ലഭിക്കും
ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പ്രകാരം കുമാരനല്ലൂര്‍ കൃഷിഭവനില്‍ നിന്ന് പാക്കറ്റിലാക്കിയ പച്ചക്കറി വിത്തുകള്‍ സൗജന്യമായി ലഭിക്കും. ആവശ്യമുളള കര്‍ഷകര്‍ കൃഷിഭവനില്‍ എത്തി പച്ചക്കറി പാക്കറ്റുകള്‍ വാങ്ങണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
(മലപ്പുറം)
കാട വളര്‍ത്തല്‍ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ മെയ് 25ന് കാട വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്‍ണ്‍ണ്ടതാണ്. ഫോണ്‍ നമ്പര്‍ 0491 2815454 8281777080. രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി രാവിലെ 10 നകം പരിശീലന കേന്ദ്രത്തില്‍ എത്തണം.
Share your comments