
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത 50 ടൺ സവാള 21നു രാവിലെ കേരളത്തിലെത്തും.ഇത് എത്തുന്നതോടെ സപ്ലൈകോ കടകളിൽ കിലോഗ്രാമിന് 75 രൂപയ്ക്കു സവാള ലഭ്യമാകും. റേഷൻ കാർഡ് ഉള്ളവർക്കു മാത്രമാണു ലഭിക്കുക.ഇറക്കുമതി കുറവായതിനാൽ സവാള ലഭിക്കില്ലെന്ന സൂചനയെത്തുടർന്നു കഴിഞ്ഞ ദിവസം കേരളം കേന്ദ്രത്തിനു വീണ്ടും കത്തയച്ചിരുന്നു.നാസിക്കിൽ നിന്നും സപ്ലൈകോ സവാള വാങ്ങുന്നുണ്ട്. 87 രൂപയ്ക്കു വാങ്ങുന്ന ഗുണനിലവാരമുള്ള സവാള 90 രൂപയ്ക് ക്രിസ്മസ് ചന്തകളിലും 95 രൂപയ്ക്കു സപ്ലൈകോ കടകളിലും ലഭ്യമാക്കുമെന്നു ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എൻ. സതീഷ് പറഞ്ഞു.സവാള ക്ഷാമം പരിഹരിക്കാന്‍ ഈ മാസം പത്താം തീയതിയോടെ വിദേശത്ത് നിന്ന് സവാള ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Share your comments