ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ സസ്യയെണ്ണ ഇറക്കുമതിചെയ്യുന്ന രാജ്യം.ഏതാണ്ട് 16 മുതല്‍ 17 മില്യണ്‍ ടണ്‍ സസ്യ എണ്ണയാണ് പ്രതിവര്‍ഷം ഇന്ത്യ ഇറക്കുമതിചെയ്യുന്നത്.
2013 -2014 ല്‍ ഒരു ചതുരശ്രമീറ്ററില്‍ 10,122 ആയിരുന്ന നാളികേര ഉല്‍പാദനം 2017 -18 ല്‍ വര്‍ദ്ധിച്ചു 11,516 നാളികേരമായി. 2014- 2018 വരെ, 13,117 ഹെക്ടറില്‍ നാളീകേര കൃഷി ഉണ്ടായിരുന്നു.എന്നാല്‍ 2010-2014ല്‍ ഇത് 9,561ഹെക്ടര്‍ ആയിരുന്നു. ഇന്തോനേഷ്യ,ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളാണ് നാളീകേര ഉല്പാദനത്തില്‍ മുന്‍പന്തിയില്‍ .
നാളീകേരം ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ 62,403 ഹെക്ടര്‍സ്ഥലത്ത് ശാസ്ത്രീയമായികൃഷി ചെയ്തു. 2010 -13 കാലയളവില്‍ ഇത് 36,477 ഹെക്ടര്‍ ആയിരുന്നു .നാളീകേര വികസന ബോര്‍ഡിന്റെ കണക്കനുസരിച്ചു രാജ്യത്ത് 2015-16ല്‍ 22,167.45 മില്യണ്‍ തേങ്ങയാണ് ഉത്പാദിപ്പിച്ചത്. കേരളം ,തമിഴ്നാട് ,കര്‍ണ്ണാടക ഗുജറാത്ത് ,ഒഡീസ എന്നിവയാണ് ഏറ്റവും കൂടുതല്‍ നാളീകേരം ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍.
ഉത്പാദനം വര്‍ധിച്ചത് മൂലം.2017 ഓഗസ്റ്റ് മുതല്‍ മലേഷ്യ ,ഇന്തോനേഷ്യ ,ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്.മാത്രമല്ല ആദ്യമായി അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഉണക്ക നാളികേരം കയറ്റുമതി ചെയ്തു .2017 -18 ല്‍ 1,602.38 കോടി രൂപയുടെ നാളികേര കയറ്റുമതിയാണ് ഇന്ത്യ നടത്തിയത് .
നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ നിന്ന് ഇന്ത്യക്ക് 6,448 കോടി രൂപയാണ് 2014-18 വര്‍ഷത്തില്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Share your comments