1. News

ഇന്ത്യയുടെ  പരുത്തി കയറ്റുമതി നാലു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ഇന്ത്യയുടെ പരുത്തി കയറ്റുമതി നാലു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. രൂപയുടെ വിലയിടിഞ്ഞതും ,അന്താരാഷ്ട്ര വിപണിയിൽ പരുത്തിവില കൂടിയതുമാണ് രാജ്യത്തിൻ്റെ പരുത്തി കയറ്റുമതിമേഖലയ്ക്ക് അനുഗ്രഹമായത്.

KJ Staff
ഇന്ത്യയുടെ പരുത്തി കയറ്റുമതി നാലു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. രൂപയുടെ വിലയിടിഞ്ഞതും ,അന്താരാഷ്ട്ര വിപണിയിൽ പരുത്തിവില കൂടിയതുമാണ് രാജ്യത്തിൻ്റെ പരുത്തി കയറ്റുമതിമേഖലയ്ക്ക്  അനുഗ്രഹമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഇത്തവണ  30% മെങ്കിലും കയറ്റുമതിയിൽ വർധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ 7.5 മില്യൺ ബെയിൽസാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. 

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിച്ചതോടെ പരുത്തിയുടെ മറ്റ് പ്രധാന ഉൽപ്പാദകരായ യുഎസ്, ബ്രസീൽ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര വിപണിയിൽ മത്സരം ശക്തമാകുകയും ചെയ്തു. 7.5 മില്ല്യൺ ബെയിൽസ് കയറ്റുമതി ചെയ്തുകൊണ്ട് ഈ സീസൺ അവസാനിപ്പിക്കാൻ കഴിയുമെന്നും   അന്താരാഷ്ട്ര വിപണിയിലെ ഉയർന്ന വില കയറ്റുമതി വർധിപ്പിക്കുമെന്നും കോട്ടൻ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അതുൽ ഗണത്ര പറഞ്ഞു

കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച വ്യാപാര സീസണിൽ ഇതുവരെ ഇന്ത്യ 6.3 മില്യൺ ബെയിൽസ് കയറ്റുമതി ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. 170 കിലോഗ്രാമാണ് ഒരു ബെയിൽസ്. ടെക്സ്റ്റൈൽ കമ്മീഷണർ ഓഫീസിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വിപണന വർഷം ഇന്ത്യ 5.82 മില്യൺ ബെയിൽസ് പരുത്തിയാണ് കയറ്റുമതി ചെയ്തത്.

ഇന്ത്യൻ രൂപയുടെ മൂല്യം ഈ വര്ഷം  ഇതുവരെ 6 ശതമാനത്തോളമിടിഞ്ഞത്  ഇടിഞ്ഞത് വിദേശ വിപണികളിൽ ഇന്ത്യൻ പരുത്തി വാങ്ങുന്നത് ലാഭകരമാക്കിയതാതി പ്രമുഖ പരുത്തി കയറ്റുമതിക്കാരായ ഖിംജി വിസ്റാം ആൻഡ് സൺസ് സഹ ഉടമ നയൻ മിറാനി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ആവശ്യം തീർന്നില്ലെങ്കിലും സീസൺ അവസാനിക്കാൻ പോകുന്നതിനാൽ മികച്ച നിലവാരമുള്ള കോട്ടൺ ലഭ്യത കുറഞ്ഞു വരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പരുത്തിയുടെ പ്രധാന ഉപഭോക്താക്കൾ പാകിസ്താൻ, ബംഗ്ലാദേശ്, ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ്. എന്നാൽ  2017-18 കാലയളവിൽ ഇന്ത്യയുടെ പരുത്തി ഇറക്കുമതി 1.2 മില്ല്യൺ ബെയിൽസായി കുറയുമെന്നും റിപ്പോർട്ടുകളുണ്ട്. അദ്ദേഹം പറഞ്ഞു
English Summary: increase in cotton export

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds