ഈ മുളകിൽനിന്ന് സത്തെടുത്ത ശേഷം മുളകിന്റെ ചണ്ടി വിപണിയിലേക്ക് എത്തുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇറക്കുമതി മുളകിന്റെ ചണ്ടി മുഴുവൻ രാജ്യത്തെ മസാല കമ്പനികൾ വാങ്ങുകയാണ്. കുരുമുളക് പൊടിയിലും മസാലപ്പൊടിയിലും ചേർക്കാനാണ് ഈ ചണ്ടി ഉപയോഗിക്കുന്നത്. കിലോഗ്രാമിന് 50 രൂപ മാത്രമാണ് ചണ്ടിയുടെ വില. കുറഞ്ഞ വിലയ്ക്ക് ചണ്ടി ആവശ്യം പോലെ ലഭിക്കുന്നതിനാൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കുരുമുളകിന് ആവശ്യക്കാർ കുറയുകയാണെന്ന് കർഷകർ പറയുന്നു.വിലത്തകർച്ചയ്ക്കും ഇത് കാരണമാകുന്നു. വിയറ്റ്‌നാം മുളകിന് സത്ത് കുറവാണ്.
സത്ത് എടുക്കാനായി കൊണ്ടുവരുന്നവർ മുളകിന്റെ ചണ്ടി വിപണിയിലെത്തിച്ച് ലാഭം കണ്ടെത്തുകയാണിപ്പോൾ.അതേസമയം സത്ത് കുറവായ മുളക് ഇറക്കുമതി ചെയ്യുന്നതിന് നിയമ തടസ്സമുണ്ട്.ആറ് ശതമാനത്തിൽ കുറഞ്ഞ സത്തുള്ള കുരുമുളക് ഇറക്കുമതി ചെയ്യരുതെന്നാണ് വ്യവസ്ഥ.ആറ് ശതമാനത്തിൽ കൂടുതൽ സത്തുണ്ടെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് വിയറ്റ്‌നാമിൽനിന്ന് ഇറക്കുമതി നടത്തുന്നത്. എന്നാൽ, ഈ സർട്ടിഫിക്കറ്റുകൾ തന്നെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള ഇറക്കുമതി തടയണമെന്നും ഇന്ത്യൻ പെപ്പർ ട്രേഡേഴ്‌സ്, പ്ലാന്റേഴ്‌സ് കൺസോർഷ്യം കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട് വിയറ്റ്നാം കുരുമുളക് വൻതോതിൽ വിപണിയിലെത്തുന്നത് കർഷകരെ വലയ്ക്കുകയാണ്
Share your comments