സംസ്ഥാന ഫലമായ ചക്കയ്ക്ക് കേരളത്തിലെക്കാളും വിദേശത്താണ് ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ളത്. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് ചക്കയുടെ വിലയും കൂടുന്നു..വിദേശത്ത് അരകിലോ ചക്കയ്ക്ക് 400 രൂപയാണ്. യൂറോപ്പില്‍ ആളുകള്‍ സസ്യാഹാരികളായി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചക്കയ്ക്ക് ഡിമാന്റ് കൂടിയത്. .ബ്രിട്ടനിലാണ് ചക്കയുടെ ആരാധകര്‍ ഏറെയും.
സസ്യഭുക്കുകളായിത്തീർന്നവർ ബീഫും പോര്‍ക്കും കഴിക്കുന്നതിനു പകരമായാണ് ചക്ക കഴിക്കുന്നത്. കാനുകളിലും ശീതീകരിച്ച രീതിയിലുമായാണ് ചക്ക സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത്. യൂറോപ്പില്‍ 4.79 യൂറോ (400 രൂപ)യ്ക്കും അമേരിക്കയില്‍ 2.5 ഡോളര്‍( 150 രൂപ)യ്ക്കുമാണ് ചക്ക വില്‍ക്കുന്നത്.ചക്കപ്പഴത്തിന്റെ രുചിയും ഗുണവും നിറവും ഏറെക്കുറെ നിലനിര്‍ത്തി ''Ready to Eat' രീതിയില്‍ വിദേശത്തും നല്ല ഡിമാന്റ് ഉണ്ട്.വിദേശത്തു നിന്നും ഉണക്കചക്കക്ക് ആവശ്യക്കാര്‍ ഏറെയാണ്.
Share your comments