സംസ്കരിച്ച പാം ഓയിൽ ഇറക്കുമതിക്ക് രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തി.ഇന്ത്യയിലേക്ക് ഏറ്റവുമധികം ശുദ്ധീകരിച്ച പാം ഓയിൽ എത്തിക്കുന്നത് മലേഷ്യയിൽ നിന്നാണ്. ഇതിന് നിയന്ത്രണം.ഇതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇനി അസംസ്കൃത പാം ഓയിൽ ഇറക്കുമതി ചെയ്യണ . അത് ഏറ്റവും കൂടുതൽ എത്തുന്നത് ഇന്തോനേഷ്യയിൽ നിന്നാണ്. അതിനാൽ തന്നെ ഈ നീക്കം പ്രത്യക്ഷത്തിൽ മലേഷ്യക്ക് ദോഷകരവും ഇന്തോനേഷ്യക്ക് ഗുണകരവുമാകും.
മലേഷ്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2.8 ശതമാനവും കയറ്റുമതിയില്‍ 4 ശതമാനവും പാം ഓയ്‌ലിന്റെ സംഭാവനയാണ്. അതിനാല്‍ ഇന്ത്യയുടെ തീരുമാനം മലേഷ്യയ്ക്ക് തിരിച്ചടിയാകും മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദ് അടുത്തിടെ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നീക്കം.ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണയുടെ വിപണികളിലൊന്ന് ഇന്ത്യയാണ്. പ്രതിവര്‍ഷം 90 ലക്ഷത്തിലധികം ടണ്‍ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മുഖ്യമായും ഇറക്കുമതി ചെയ്തിരുന്നത്.
Share your comments