<
  1. News

ഇന്ന് ലോക കടുവ ദിനം :കടുവ നിരീക്ഷണത്തിന് ഇന്ത്യയ്ക്ക് ഗിന്നസ് റെക്കോഡ്; നേട്ടം

ഇന്ന് ആഗോള കടുവ ദിനം .ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ്, ഇന്ത്യയിലെ ജനങ്ങൾക്ക് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ സമർപ്പിച്ചു .വന്യജീവി നിരീക്ഷണത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ട്രാപ്പ് സർവേ എന്ന ഗിന്നസ് ലോക റെക്കോർഡ്, കേന്ദ്ര പരിസ്ഥിതി മന്ത്രി രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിച്ചത്.

Asha Sadasiv
tiger
tiger

ഇന്ന് ആഗോള കടുവ ദിനം .ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ്, ഇന്ത്യയിലെ ജനങ്ങൾക്ക് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ സമർപ്പിച്ചു .വന്യജീവി നിരീക്ഷണത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ട്രാപ്പ് സർവേ എന്ന ഗിന്നസ് ലോക റെക്കോർഡ്, കേന്ദ്ര പരിസ്ഥിതി മന്ത്രി രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിച്ചത്.

കടുവകളുടെ എണ്ണം കണക്കാക്കുന്നതിൽ ഇന്ത്യ നടത്തിയ പരിശ്രമങ്ങൾക്കുള്ള ബഹുമതിയായാണ് ഗിന്നസ് പുരസ്കാരം ലഭിച്ചത്. പുതിയ വെബ്സൈറ്റും, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഔട്ട്റീച്ച് ലേഖനവും കേന്ദ്രമന്ത്രി ചടങ്ങിൽ അവതരിപ്പിച്ചു. ന്യൂഡൽഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടന്ന പരിപാടി https://youtu.be/526Dn0T9P3Eഎന്ന ലിങ്കിൽ തത്സമയം സംപ്രേഷണം ചെയ്‌തു .

രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകളുള്ളത് ഉത്തരഖണ്ഡിലെ ജിം കോർബറ്റ് വനത്തിൽ. മിസോറാം, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലായി മൂന്നു കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ പേരിനുപോലും ഒരു കടുവയില്ല. ദേശീയ കടുവ ദിനത്തോടനുബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് കൗതുകകരമായ കണക്കുകൾ. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറാണ് 600 പേജുള്ള 2018ലെ കടുവ കണക്കെടുപ്പ് വിവരങ്ങൾ പുറത്തുവിട്ടത്. ഓരോ സംസ്ഥാനങ്ങളിലെയും കടുവകളുടെ എണ്ണമെടുത്താൽ മധ്യപ്രദേശ് (526), കർണാടക (524), ഉത്തരഖണ്ഡ് (442) എന്നിവയാണു മുന്നിൽ.

രാജ്യത്താകെ 50 കടുവ സംരക്ഷണ കേന്ദ്രങ്ങളാണുള്ളത്. ഇതിൽ മിസോറാമിലെ ഡംപ, പശ്ചിമ ബംഗാളിലെ ബുക്സ, ഝാർഖണ്ഡിലെ പാലമു എന്നിവിടങ്ങളിൽ ഒരു കടുവ പോലുമില്ല. ഇന്ത്യയിലാകെ 2967 കടുവകളാണുള്ളത്. ഇതിൽ 1923 ഉം കടുവസംരക്ഷണ കേന്ദ്രങ്ങളിൽ. ഉത്തരഖണ്ഡിലെ ജിം കോർബറ്റ് വനത്തിൽ 231 കടുവകളുണ്ട്, കർണാടകയിലെ നാഗർഹോളെ (127), ബന്ദിപ്പുർ (126) വനങ്ങളാണ് തൊട്ടുപിന്നിൽ. അസമിലെ കാസിരംഗ, മധ്യപ്രദേശിലെ ബാന്ധവഗഡ് ( (104വീതം) വനങ്ങളാണ് നാലാം സ്ഥാനത്ത്.

സിമിലിപാൽ (ഒഡീശ), അമറാബാദ്, കവാൽ (തെലങ്കാന), നാഗാർജുന സാഗർ ,ശ്രീശൈലം (ആന്ധ്രപ്രദേശ്), പാലമു (ഝാർഖണ്ഡ്), സഞ്ജയ്- ദുബ്രി (മധ്യപ്രദേശ്), നമേരി, മാനസ് (അസം), ബുക്സ (പശ്ചിമ ബംഗാൾ) ഡംപ (മിസോറാം), അൻഷി ദണ്ഡേലി (കർണാടക), പക്കെ (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിൽ വിസ്തൃതിക്കനുസരിച്ച് കടുവകളില്ല. ഇവിടങ്ങളിലേക്ക് കടുവകളെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെ പരിഗണിക്കണം. അങ്ങനെ കൊണ്ടുവരുമ്പോൾ ഇവയ്ക്കുള്ള ഇര മൃഗങ്ങളുടെ സാന്നിധ്യവും ഉറപ്പാക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ 190

കേരളത്തിലെ വനങ്ങളിൽ 190 കടുവകളുണ്ടെന്നാണു വനംവകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. നാലു വർഷം മുൻപ് 136 കടുവകളാണുണ്ടായിരുന്നത്. പശ്ചിമഘട്ട വനമേഖലയിലാകെ 981 കടുവകൾ. തമിഴ്നാട് വനങ്ങളിൽ 264 കടുവകളുണ്ട്. കേരളത്തിൽവയനാട് വന്യജീവി സങ്കേതത്തിലാണ് ഏറ്റവും കൂടുതൽ കടുവകൾ- 190 എണ്ണം.

കേരളത്തിൽ പെരിയാർ, പറമ്പിക്കുളം വനങ്ങളിൽ 26 വീതം കടുവകളുണ്ടെന്നും വനംവകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. സൈലന്‍റ്‌വാലി ദേശീയോദ്യാനത്തിലും മലയാറ്റൂർ വനങ്ങളിലും ഏഴു വീതം കടുവകളെ കണ്ടെത്തി. റാന്നി വനമേഖലയിൽ മൂന്നു കടുവകളാണുള്ളത്.

India's Tiger Census of 2018 has made it to the Guinness Book of World Records, for being the world's largest wildlife survey that has been captured via camera. As per the survey, the country was home to an estimated 2967 tigers, which accounted to nearly 75 per cent of the global population.

English Summary: India-got-guinness-world-record-for-tiger-observation-

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds