<
  1. News

കർഷക സംരംഭങ്ങൾ കൂടുതൽ നേട്ടമുണ്ടാക്കാൻ ഭക്ഷ്യസംവിധാനങ്ങൾ വികസിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സാധ്യതകൾ അൺലോക്ക് ചെയ്യുന്നതിലൂടെ വിശാലമായ ഒരു കൂട്ടം ഫലങ്ങൾക്കായി അവരുടെ ഭക്ഷണ സമ്പ്രദായം വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞ ചുരുക്കം ചില രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്ന് പുതിയ WEF റിപ്പോർട്ട്.

Raveena M Prakash
India got spot among countries evolving food system for big goals for the farmer allied SMEs
India got spot among countries evolving food system for big goals for the farmer allied SMEs

ചെറുകിട-ഇടത്തരം കർഷക സംരംഭങ്ങളുടെ സാധ്യതകൾ അൺലോക്ക് ചെയ്യുന്നതിലൂടെ വിശാലമായ ഒരു കൂട്ടം ഫലങ്ങൾക്കായി അവരുടെ ഭക്ഷണ സമ്പ്രദായം വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞ ചുരുക്കം ചില രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്ന് പുതിയ World Economic Form (WEF) റിപ്പോർട്ട്
രേഖപ്പെടുത്തി. ഭക്ഷ്യപ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് തൊഴിലവസരങ്ങളും ആരോഗ്യവും പ്രകൃതിയും വർധിപ്പിക്കാനും, നെറ്റ് സീറോ ലക്ഷ്യങ്ങൾ മെച്ചമായി കൈവരിക്കാനും കഴിയുമെന്ന് ലോക സാമ്പത്തിക ഫോറം റിപ്പോർട്ട് 2023ൽ വ്യക്തമാക്കി.

ഇന്ത്യ, ഘാന, വിയറ്റ്നാം എന്നീ SMEsകളുടെ പ്രത്യേകിച്ച് കർഷക-അനുയോജ്യമായ പ്രാദേശിക ഭക്ഷ്യ ശൃംഖലകളിൽ പ്രവർത്തിക്കുന്നവയുടെ സാധ്യതകൾ അൺലോക്ക് ചെയ്യുന്നതിലൂടെ അവരുടെ ഭക്ഷണ സമ്പ്രദായം വികസിപ്പിക്കാൻ കഴിഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം നേടിയിട്ടുണ്ട്. ഭക്ഷ്യ സമ്പ്രദായങ്ങൾ രൂപാന്തരപ്പെടുമ്പോൾ, കാലാവസ്ഥാ വ്യതിയാനം മുതൽ അതിജീവന മാർഗ്ഗങ്ങൾ വരെയുള്ള ലോകത്തിലെ ഏറ്റവും കഠിനമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഭക്ഷണ സമ്പ്രദായങ്ങൾ രൂപാന്തരപ്പെടുത്തുന്നത് ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമവും, കർഷകർക്കും ഉൽപ്പാദകർക്കും മാന്യമായ ജോലിയും നൽകുന്നു.

പരിസ്ഥിതി സംരക്ഷണത്തോടുകൂടിയ സാമ്പത്തിക വികസനം, കാലാവസ്ഥാ പൊരുത്തപ്പെടുത്തലിനും ലഘൂകരണ ശ്രമങ്ങളിലുടെ സമൂഹങ്ങളെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് ഈ റിപ്പോർട്ട് കാണിക്കുന്നു. WEFന്റെ പ്രകൃതി, കാലാവസ്ഥാ കേന്ദ്രത്തിന്റെ മാനേജിംഗ് ഡയറക്ടർ ജിം ഹുവേ നിയോ, പറഞ്ഞു. രാജ്യത്തിലെ ഈ സാഹചര്യത്തിനനുസരിച്ച്, മെച്ചപ്പെട്ട ഭക്ഷ്യസുരക്ഷയ്ക്കും പോഷകാഹാരത്തിനും സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുമായി കാർഷിക-ഭക്ഷ്യ സംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്നതിനായി വ്യത്യസ്ത പാതകൾ സ്വീകരിക്കാവുന്നതാണ്; യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (UNFAO) ചീഫ് ഇക്കണോമിസ്റ്റ് മാക്സിമോ ടൊറെറോ കുള്ളൻ പറഞ്ഞു.

ഇന്ത്യയിൽ ചെറുകിട കർഷകർക്കും ക്ഷീരസംരംഭങ്ങൾക്കുമുള്ള പിന്തുണയെ അടിസ്ഥാനമാക്കിയുള്ള ഒരു ദശാബ്ദക്കാലത്തെ പരിപാടി, ക്ഷീരമേഖലയെ ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികോൽപ്പന്നമാക്കി മാറ്റാൻ സഹായിച്ചു. ഇത് ഗ്രാമീണ വരുമാനത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഭാഗവും 2019 ലെ മൊത്തം കലോറി ഉപഭോഗത്തിന്റെ 10 ശതമാനവുമാണ്. വിയറ്റ്നാമിലെയും ഘാനയിലെയും മേഖലാ പരിവർത്തനങ്ങളും ഇതേ പാത പിന്തുടർന്നു, WEF പറഞ്ഞു. ജിഡിപിയുടെ 5 ശതമാനവും പോഷകാഹാരത്തിന്റെ പ്രധാന അടിത്തറയും വഹിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികോൽപ്പന്നമാണ് ഡയറി. ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമാണ്; അതിന്റെ പാലിന്റെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത് 80 ദശലക്ഷം ചെറുകിട കർഷകരാണ്, അവർക്ക് ഏകദേശം പത്തിൽ താഴെ മാത്രം കന്നുകാലികളാണുള്ളത് റിപ്പോർട്ട് പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിലെ പ്രതികൂല കാലാവസ്ഥ കരിമ്പ് ഉൽപ്പാദനം കുറയ്ക്കുന്നു

English Summary: India got spot among countries evolving food system for big goals for the farmer allied SMEs

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds