1. News

കയര്‍-കയര്‍ ഉല്‍പ്പന്ന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് സര്‍വകാല റെക്കോര്‍ഡ്

ഇന്ത്യയില്‍നിന്നുള്ള കയര്‍-കയര്‍ ഉല്‍പ്പന്നങ്ങളുടെ 2019-20 വര്‍ഷത്തിലെ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് രേഖപ്പെടുത്തുന്നതായി കണക്കുകള്‍. 2757.90 കോടി രൂപയുടേതാണ് കയറ്റുമതി.

Asha Sadasiv

ഇന്ത്യയില്‍നിന്നുള്ള കയര്‍-കയര്‍ ഉല്‍പ്പന്നങ്ങളുടെ 2019-20 വര്‍ഷത്തിലെ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് രേഖപ്പെടുത്തുന്നതായി കണക്കുകള്‍. 2757.90 കോടി രൂപയുടേതാണ് കയറ്റുമതി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ ഇത് ഏകദേശം 30 കോടി രൂപ കൂടുതലാണ്. 2018-19 ല്‍ ഇത് 2728.04 കോടി രൂപയുടേതായിരുന്നു. 2019-20 വര്‍ഷത്തില്‍ 9,88,996 മെട്രിക് ടണ്‍ കയര്‍-കയര്‍ ഉല്‍പന്നങ്ങളാണ് രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തത്.

കഴിഞ്ഞ വര്‍ഷം 9,64,046 മെട്രിക് ടണ്ണാണ് കയറ്റുമതി ചെയ്തത്. ആഭ്യന്തരവിപണിയിലും കയര്‍-കയര്‍ ഉല്‍പ്പന്നങ്ങളുടെ വര്‍ധിച്ച ആവശ്യകതയാണ് പ്രകടമാവുന്നത്. ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലൂടെയാണ് കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. തൂത്തുക്കുടി, കൊച്ചി, ചെന്നൈ തുറമുഖങ്ങള്‍ വഴിയാണ് 99 ശതമാനവും കയറ്റുമതി നടത്തുന്നത് .

 

The export, of coir and coir products from India worth Rs. 2757.90 crore for the year 2019-20, registering an all-time high record, which is around Rs. 30 crore higher than that of the last year i.e. 2018-19 which stood at Rs. 2728.04 crore. 9,88,996 MT of coir and coir products were exported during the year 2019-20 from the country as against 964046 MT exported during the preceding year.

 

English Summary: INDIA HOLDS RECORD IN COIR AND COIR PRODUCTS EXPORT

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds