<
  1. News

ഇന്ത്യയുടെ കാർഷിക സബ്‌സിഡി സംരക്ഷിക്കും: നരേന്ദ്ര സിംഗ് തോമർ

കാർഷിക മേഖലയ്ക്ക് സബ്‌സിഡിയായി സർക്കാർ നൽകുന്ന പിന്തുണ സംരക്ഷിക്കുന്നതിനുള്ള താൽപ്പര്യം ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന G 20 ചർച്ചകളിലും സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമർ പറഞ്ഞു.

Raveena M Prakash
India protects Agricultural subsidy says Union Agricultural Minister Narendra Singh Thomar
India protects Agricultural subsidy says Union Agricultural Minister Narendra Singh Thomar

കാർഷിക മേഖലയ്ക്ക് സബ്‌സിഡിയായി സർക്കാർ നൽകുന്ന പിന്തുണ സംരക്ഷിക്കുന്നതിനുള്ള താൽപ്പര്യം ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന G 20 ചർച്ചകളിലും സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമർ പറഞ്ഞു. ചണ്ഡീഗഡിൽ G20 യുടെ ഒന്നാം ഇന്റർനാഷണൽ ഫിനാൻഷ്യൽ ആർക്കിടെക്ചർ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി, കാർഷിക ഉൽപാദനത്തിനുള്ള പിന്തുണ നേർപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലയിലെ സബ്‌സിഡി നിർത്തലാക്കാനുള്ള വികസ്വര രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങുമോ എന്ന ചോദ്യത്തിന് മറുപടിയായി 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ താൽപ്പര്യം സംരക്ഷിക്കപ്പെടും,' എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന G 20 ചർച്ചകളിൽ കാർഷിക മേഖലയെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും, അതോടൊപ്പം കർഷകരുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചും തീർച്ചയായും ചർച്ചകൾ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'കാലാവസ്ഥ വ്യതിയാനം ഒരു ആഗോള വെല്ലുവിളിയാണെന്നും ലോകത്തെ ബാധിക്കുന്ന വിഷയത്തിൽ ചർച്ചകൾ നടത്താനുള്ള ഫലപ്രദമായ വേദിയാണ് G 20', എന്ന് തോമർ പറഞ്ഞു. ഇന്ത്യയുടെ കരുത്ത് ആഗോള ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇന്ത്യയുടെ G 20 അധ്യക്ഷസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഡൽഹിയിലോ ഹൈദരാബാദിലോ ബംഗളൂരുവിലോ മാത്രമാണ് ഇത്തരം ആഗോള ഉച്ചകോടികൾ നടന്നിരുന്നത്. ഇപ്പോൾ പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാട് അനുസരിച്ച് ഇന്ത്യയുടെ സാംസ്കാരികവും ചരിത്രപരവുമായ കരുത്ത് പ്രകടിപ്പിക്കുന്നതിനായി 200-ലധികം യോഗങ്ങൾ രാജ്യത്തെ 50 സ്ഥലങ്ങളിലായി നടക്കുന്നുണ്ട്, എന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വർഷം നീണ്ടുനിൽക്കുന്ന G 20 ചർച്ചകളിൽ രണ്ട് ലക്ഷത്തിലധികം അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുർബലമായ സമ്പദ്‌വ്യവസ്ഥകളെ ശക്തിപ്പെടുത്തുക എന്നതാണ് ഉച്ചകോടിയുടെ ഏക ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്നത്തെ ലോകത്ത്, വിവിധ രാജ്യങ്ങൾക്ക് പൊതുവായ പ്രശ്‌നങ്ങളുണ്ട്, എല്ലാ പൊതു പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് അനുയോജ്യമായ ഫോറമാണ് G 20, അദ്ദേഹം പറഞ്ഞു. 

ബന്ധപ്പെട്ട വാർത്തകൾ: PM KISAN പ്രകാരമുള്ള സഹായം സർക്കാർ വർധിപ്പിക്കണം, അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് നൽകണം: വ്യവസായ വിദഗ്ദ്ധർ

English Summary: India protects Agricultural subsidy says Union Agricultural Minister Narendra Singh Thomar

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds