ഇന്ത്യയിൽ ഉള്ളി വില ക്രമാതീതമായി വര്‍ധിച്ച് സാഹചര്യത്തിൽ വില നിയന്ത്രിക്കാന്‍ ഈജിപ്തില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ നീക്കം. പൊതുമേഖലാ സ്ഥാപനമായ എംഎംടിസിയാണ് 6090 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യുക.ആഭ്യന്തര വിതരണം മെച്ചപ്പെടുത്താനും വില നിയന്ത്രിക്കാനുമായി 1.2 ലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. എംഎംടിസി ഇറക്കുമതി ചെയ്യുന്ന ഉള്ളി നാഫെഡിലൂടെയാണ് വിപണില്‍ എത്തിക്കുക.ഇറക്കുമതി ചെയ്യുന്ന സവാള സംസ്ഥാനങ്ങൾക്ക് കിലോഗ്രാമിന് 52-60 രൂപ നിരക്കിൽ വിതരണം ചെയ്യും.
ആദ്യപടിയായി ഈജിപ്തിൽ നിന്ന് 6,090 ടൺ സവാളയ്ക്ക് എംഎംടിസി ഓർഡർ കൊടുത്തിട്ടുണ്ട്. ഇത് മുംബൈയിലെ നവ ഷെവയിൽ (ജെഎൻപിടി) എത്തിച്ചേരും. കിലോഗ്രാമിന് 52-55 രൂപ നിരക്കിൽ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും.ഉള്ളി വില വർധിച്ചതോടെ പല ഹോട്ടലുകളും ഉള്ളി ഉപയോഗം പകുതിയാക്കി ചുരുക്കി. ഉള്ളി വില വർധിച്ചതോടെ പല ഹോട്ടലുകളും സാമ്പാറിന് ഉള്ളി ഉപയോഗം പകുതിയാക്കി ചുരുക്കി. മാംസ വിഭവങ്ങൾക്കൊപ്പം സവാള അരിഞ്ഞു നൽകുന്ന പതിവു പല ഹോട്ടലുകളും താൽക്കാലിമായി നിർത്തിയിരിക്കുകയാണ്.
Share your comments