മാംസത്തിനു വേണ്ടി ഒരു മൃഗത്തെപ്പോലും കൊല്ലാതെ, എന്നാല്‍ അവയുടെ മാംസം തന്നെ ഉപയോഗിച്ചുള്ള വിഭവങ്ങൽ ഭക്ഷണശാലകളിലെത്തും. പല വിദേശരാജ്യങ്ങളും ഇതിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചു. മാംസം കൃത്രിമമായി സൃഷ്ടിച്ചെടുക്കാനുള്ള ഗവേഷണം ഏറ്റവും പുരോഗമിച്ചിരിക്കുന്നത് നെതര്‍ലാന്‍ഡിലാണ്. ഇന്ത്യയിൽ ഈ ആശയത്തിന് ക്ളീൻചിറ് നൽകിയിരിക്കുകയാണ് സെൻട്രൽ ഗവണ്മെന്റ് .ഇനി ആടില്ലാതെ മട്ടനും , പോത്തില്ലാതെ ബീഫും ലഭിക്കും.ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലർ ബയോളജി, നാഷണൽ റിസർച്ച് സെന്റർ ഓൺ മീറ്റ് എന്നിവയ്ക്കാണ് ഗവേഷണത്തിന്റെ ചാർജ് . നാലരക്കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
മാംസ ഉപഭോഗം ദിനം പ്രതി വർധിച്ചു കൊണ്ടൊരിക്കുന്ന ഈ സമയത്തു ഇറച്ചിക്കുവേണ്ടി മൃഗങ്ങളെ വളർത്തുക എന്നത് വളരെ ബുദ്ദിമുട്ടുള്ള കാര്യമാണ് .മാംസം കൃത്രിമമായി സൃഷ്ടിച്ചെടുക്കാനുള്ള ഗവേഷണം ഏറ്റവും പുരോഗമിച്ചിരിക്കുന്നത് മാടിന്റെ കോശങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുത്ത വിത്തുകോശങ്ങള്‍ വളര്‍ത്തിയെടുത്ത മാംസമാണ് നമുക്ക് ലഭിക്കുക . പതിനായിരം വിത്തുകോശങ്ങള്‍ കോടിക്കണക്കിനായി പെരുകുന്നതോടെ ഒരു പേശീകോശം രൂപം പ്രാപിക്കുന്നു. ഇത് സാധാരണ മാട്ടിറച്ചിക്കു തുല്യമാണ്. വിട്രോ മീറ്റ് എന്നാണ് ഇതറിയപ്പെടുന്നത്. ആദ്യം ആരോഗ്യമുള്ള ഒരു മാടില്‍ നിന്ന് കോശം എടുക്കുന്നു. ഇതില്‍ നിന്ന് പതിനായിരം വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നു. ലബോറട്ടിയിലെ ഒരു ഡിഷില്‍ സൂക്ഷിക്കുന്ന വിത്തുകോശങ്ങളില്‍ ഭാരം വച്ച് കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതോടെ അവ പേശീ കോശങ്ങളായി രൂപാന്തരം പ്രാപിക്കുന്നു.
Share your comments