വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായി രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും നിന്നും ശുദ്ധമായ പെട്രോളും ഡീസലും ആവും ഏപ്രിൽ 1 മുതൽ ലഭിക്കുക മലിനീകരണം ഇപ്പോഴത്തേതിൻ്റെ പകുതിയിലും താഴെയാക്കുന്ന ഇന്ധനമായിരിക്കും .ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന യൂറോ- IV ഗ്രേഡുകളിൽ നിന്ന് യൂറോ-VI ഗ്രേഡ് പെട്രോളും ഡീസലുമാകും ഇനി ഇന്ത്യയിൽ വിതരണം ചെയ്യുക ഇതിനായി, സൾഫറിന്റെ അളവു തീരെ കുറവുള്ള പെട്രോളും ഡീസലുമാണ് 2019 അവസാനം മുതൽ രാജ്യത്തെ റിഫൈനറികൾ ഉൽപാദിപ്പിക്കുന്നത്. ഏപ്രിൽ 1 മുതൽ എല്ലാ പമ്പുകളിലും ബിഎസ്6 ഇന്ധനം മാത്രമാകുന്ന വിധം പൈപ്പ്‌ലൈനുകളിലും സംഭരണകേന്ദ്രങ്ങളിലുമൊക്കെ ക്രമീകരണങ്ങൾ പൂർത്തിയാകുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ മലിനീകരണത്തിന് കാരണമായ വാഹനങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന പുകയാണ് ഇന്ത്യ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ കാരണം. ബിഎസ് 6 ലേക്കു മാറാൻ 35000 കോടി രൂപയാണ് റിഫൈനറികൾ ചെലവിട്ടത്.
സൾഫർ തീരെക്കുറവ് 2010 ലാണ് രാജ്യം ബിഎസ്–3 നിലവാരം സ്വീകരിച്ചത്. അന്ന് ഇന്ധനത്തിൽ സൾഫറിന്റെ അളവ് 350 പാർട്സ് പെർ മില്യൻ (പിപിഎം) ആയിരുന്നു. ഒരു ലീറ്ററിൽ 350 മില്ലിഗ്രാം സൾഫർ എന്നർഥം. 2017 ൽ ബിഎസ്–4 ആയപ്പോൾ സൾഫർ 50 പിപിഎം ആയി. ബിഎസ്–6 ൽ സൾഫർ 10 പിപിഎം മാത്രം. വാഹനപ്പുകയിലെ വിഷഘടകങ്ങൾക്കു മുഖ്യ കാരണം സൾഫർ കത്തുന്നതാണ്. ബിഎസ്–6 മാനദണ്ഡം പാലിക്കുന്ന പെട്രോൾ കാറുകളിൽ പുകയിലെ നൈട്രജൻ ഓക്സൈഡിന്റെ അളവ് ഇപ്പോഴത്തെ ബിഎസ്–4 വാഹനങ്ങളിലേതിനെക്കാൾ 25% കുറവായിരിക്കും. ഡീസൽ കാറുകളിൽ ഇത് ഇപ്പോഴത്തെക്കാൾ 70% കുറയും.
Share your comments